---
title: "കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു ; എ. പ്രദീപനടക്കം മൂന്ന് പേർ മത്സര രംഗത്ത് "
english_title: "CPI announces names of candidates contesting for Kannur district panchayat; Three including A. Pradeepan in fray"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/326014/cpi-announces-names-of-candidates-contesting-for-kannur-district-panchayat-three-including-a-pradeepan-in-fray"
published_at: "2025-11-15T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69180c37dfd1d_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു ; എ. പ്രദീപനടക്കം മൂന്ന് പേർ മത്സര രംഗത്ത് 

> **Lead Summary:** മൂന്നു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. കുറുമാത്തൂരിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി എ പ്രദീപൻ ,കോളയാട് സിജ രാജീവൻ, മാട്ടൂലിൽ അബ്ദുൾ നിസാർ വായിപ്പറമ്പ് എന്നിവരാണ് മത്സരിക്കുക. എൽഡിഎഫിന്റെ വിജയത്തിനായി രംഗത്തിറങ്ങാൻ സിപിഐ സജ്ജമായി കഴിഞ്ഞുവെന്ന് ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

## Article Content

മൂന്നു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. കുറുമാത്തൂരിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി എ പ്രദീപൻ ,കോളയാട് സിജ രാജീവൻ, മാട്ടൂലിൽ അബ്ദുൾ നിസാർ വായിപ്പറമ്പ് എന്നിവരാണ് മത്സരിക്കുക. എൽഡിഎഫിന്റെ വിജയത്തിനായി രംഗത്തിറങ്ങാൻ സിപിഐ സജ്ജമായി കഴിഞ്ഞുവെന്ന് ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

-ബൈറ്റ് -സിപിഎം മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിച്ചിരുന്നു. നടുവിൽ സീറ്റിൽ കോൺഗ്രസ് എസ്സിന്റെ രാജേഷ് മാത്യുവാണ് സ്ഥാനാർത്ഥി.

കേരള കോൺഗ്രസ് എം , ജനതാദൾ എസ്, എൻ സി പി , ആർ ജെ ഡി , ഐ എൻ എൽ എന്നീ കക്ഷികൾ ഓരോ സീറ്റിൽ മത്സരിക്കുന്നുണ്ട്. അവരുടെ പേരുകൾ അതാത് പാർട്ടികൾ അടുത്ത ദിവസം പ്രഖ്യാപിക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/326014/cpi-announces-names-of-candidates-contesting-for-kannur-district-panchayat-three-including-a-pradeepan-in-fray)