---
title: "ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ബിനു തോമസ് ജീവനൊടുക്കി ; തലശേരിക്കാർക്കും ഞെട്ടൽ"
english_title: "Cherpulassery SHO Binu Thomas commits suicide; Thalassery residents also shocked"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/326115/cherpulassery-sho-binu-thomas-commits-suicide-thalassery-residents-also-shocked"
published_at: "2025-11-15T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69189c27acf7e_691889c9dea28_sho.jpg"
keywords: []
---

# ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ബിനു തോമസ് ജീവനൊടുക്കി ; തലശേരിക്കാർക്കും ഞെട്ടൽ

> **Lead Summary:** ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്.

## Article Content

ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്.

പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തോളം തലശേരി പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയതിന് ശേഷം ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്. പെരുമാറ്റം കൊണ്ടും പ്രവൃത്തി കൊണ്ടും ഏവരുടെയും മനം കവർന്ന ഉദ്യോഗസ്ഥനായിരുന്നു ബിനു തോമസ്. വേർപാട് തലശേരിയിലെ പൊലീസുകാരിലും ഞെട്ടലുളവാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/326115/cherpulassery-sho-binu-thomas-commits-suicide-thalassery-residents-also-shocked)