---
title: " ഈ യാത്ര സുഖകരമാകട്ടെ  ; കടവത്തൂർ സ്വദേശി അനീഷ് കുമാർ നിർമ്മിച്ച ഹ്രസ്വ  ചിത്രത്തിന് മികച്ച സന്ദേശ ചിത്രത്തിനുള്ള ദേശീയ അവാർഡ്"
english_title: "National Award for Best Message Film for the short film produced by Kadavathur native Aneesh Kumar"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/326351/may-this-journey-be-pleasant-national-award-for-best-message-film-for-the-short-film-produced-by-kadavathur-native-aneesh-kumar"
published_at: "2025-11-17T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ae1c1a1a49_Untitled-3_copy.jpg"
keywords: []
---

#  ഈ യാത്ര സുഖകരമാകട്ടെ  ; കടവത്തൂർ സ്വദേശി അനീഷ് കുമാർ നിർമ്മിച്ച ഹ്രസ്വ  ചിത്രത്തിന് മികച്ച സന്ദേശ ചിത്രത്തിനുള്ള ദേശീയ അവാർഡ്

> **Lead Summary:** തലശ്ശേരി: മിന്നാമിന്നിക്കൂട്ടം യൂ ടൂബ് ചാനലിന് വേണ്ടി അനീഷ് കുമാർ കടവത്തൂർ നിർമിച്ച് അശോക് നൊച്ചിക്കാടൻ രചന, സംവിധാനം നിർവ്വഹിച്ച ഈ യാത്ര സുഖകരമാകട്ടെ' എന്ന ഹ്രസ്വചിത്രം പുരസ്കാര നിറവിൽ .

## Article Content

തലശ്ശേരി: മിന്നാമിന്നിക്കൂട്ടം യൂ ടൂബ് ചാനലിന് വേണ്ടി അനീഷ് കുമാർ കടവത്തൂർ നിർമിച്ച് അശോക് നൊച്ചിക്കാടൻ രചന, സംവിധാനം നിർവ്വഹിച്ച ഈ യാത്ര സുഖകരമാകട്ടെ' എന്ന ഹ്രസ്വചിത്രം പുരസ്കാര നിറവിൽ .

ആസ്സാമിൽ നടന്നനാഷനൽ ഷോർട്ട്ഫിലിംഫെസ്റ്റിവൽ 2025 ൽമികച്ച കഥ , മികച്ച പശ്ചാത്തല സംഗീതം, മികച്ച നടൻ, മികച്ച സംവിധാനം, എന്നിവയ്ക്കും , കണ്ണൂരിൽ നടന്ന ബക്കർ ഫിലിം ഫെസ്റ്റിവൽ 2025 ൽ മികച്ച സന്ദേശ ചിത്രത്തിനു മുള്ള പുരസ്ക്കാരമാണ് ലഭിച്ചത്.

മാറിയ ചിന്താഗതികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിൽ വർദ്ധിച്ചു വരുന്ന കുടുംബബന്ധങ്ങളിലെ വിള്ളലുകളിലേക്ക് കണ്ണ് തുറപ്പിക്കുന്നതാണ് പ്രമേയം. കഥ: ഷാഹുൽ മലയിൽ,

ചിത്രീകരണം: ഷിജു കോഴിക്കോട്. ചിത്രസംയോജനം: രമിൽ തലശ്ശേരി. ചമയം: ഷാജി മാലൂർ, പശ്ചാത്തല സംഗീതം: സലാം വീരോളി.

സഹസംവിധാനം: മുരളി മൊയിലോത്ത്, കാസ്റ്റിംഗ് ഡയരക്ടർ: ജിഗീഷ് ചിലങ്ക ,കോ.ഓർഡിനേറ്റർ & മീഡിയ : ദേവദാസ് മത്തത്ത്.

പ്രധാന താരങ്ങളായ മനോജ് ദാമോദർ, രാജശ്രി നാരയാണൻ എന്നിവർക്കൊപ്പം ബിനീഷ് മൊകേരി ,ദിനേശ് ഹെബ്ബാർ ,റികേഷ് മൊകേരി, ശ്രിജിത്ത് ചെക്കിയാട്, അമ്മു ഇരിട്ടി ,അൻജു പ്രകാശ് ,രാഗില സ്വരാജ് എന്നിവരാണ് വേഷമിട്ടത്.

ചിത്രം മിന്നാമിന്നിക്കൂട്ടം യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/326351/may-this-journey-be-pleasant-national-award-for-best-message-film-for-the-short-film-produced-by-kadavathur-native-aneesh-kumar)