---
title: "തലശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ ഡി എഫ് പത്രിക സമർപ്പിച്ചു"
english_title: "LDF submits nomination to Thalassery Block Panchayat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/326796/ldf-submits-nomination-to-thalassery-block-panchayat"
published_at: "2025-11-19T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691de41d444e7_Untitled-2_copy.jpg"
keywords: []
---

# തലശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ ഡി എഫ് പത്രിക സമർപ്പിച്ചു

> **Lead Summary:** തലശേരി: തലശേരി ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. തലശേരി പഴയ ബസ് സ്റ്റാൻഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് സ്ഥാനാർഥികൾ ജില്ല രജിസ്ട്രാർ മുമ്പാകെ പത്രിക സമർപ്പിച്ചത്.

## Article Content

തലശേരി: തലശേരി ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. തലശേരി പഴയ ബസ് സ്റ്റാൻഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് സ്ഥാനാർഥികൾ ജില്ല രജിസ്ട്രാർ മുമ്പാകെ പത്രിക സമർപ്പിച്ചത്.

​ എൽഡിഎഫ് നേതാക്കളായ കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ, സി പി ഷൈജൻ, കെ കെ ജയപ്രകാശ്, വി ലീല, കല്ലാട്ട് ചന്ദ്രൻ, കെ ശോഭ, എ രമേശ് ബാബു എന്നിവർ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

ന്യൂ മാഹി, എരഞ്ഞോളി, ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലായി വരുന്ന ഡിവിഷനുകളിൽ, അഞ്ചരക്കണ്ടിയിൽ എൻ ഉഷ, മുഴപ്പാലയിൽ എൻ സവിത, പടുവിലായിൽ ഇ എം വിപിൻ ലാൽ, വേങ്ങാട് ടി ദീപു, പാതിരിയാട് കെ പി രേഷ്മ, എരുവട്ടിയിൽ എ സജിത, വടക്കുമ്പാട് എം പി ശ്രീഷ, എരഞ്ഞോളിയിൽ പി വിജു, ന്യൂമാഹിയിൽ സി കെ റീജ, ധർമ്മടത്ത് പി എം പ്രഭാകരൻ മാസ്റ്റർ, കൂടക്കടവിൽ എ റീത്ത, മുഴപ്പിലങ്ങാട് ടി സജിത, പാറപ്രത്ത് വി വി രമേശൻ, പിണറായിയിൽ പി ജസ്ന, പാലയാട് വി കെ സിന്ധു എന്നിവരാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ മുഴുവൻ ഡിവിഷനുകളിലും എൽഡിഎഫ് വിജയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/326796/ldf-submits-nomination-to-thalassery-block-panchayat)