---
title: "കോഴിക്കോട് നഗരമധ്യത്തിൽ 'യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; നാലു പേർ പിടിയിൽ"
english_title: "attempt to kidnap young man in Kozhikode city centre; Four arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/327579/attempt-to-kidnap-young-man-in-kozhikode-city-centre-four-arrested"
published_at: "2025-11-24T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923f8539b899_police.1697912334.jpg"
keywords: []
---

# കോഴിക്കോട് നഗരമധ്യത്തിൽ 'യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; നാലു പേർ പിടിയിൽ

> **Lead Summary:** കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിലെത്തിയ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയെയാണ് ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

## Article Content

കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിലെത്തിയ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയെയാണ് ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ പക്ഷെ പരാതി നൽകാൻ തയാറായില്ല. ഇന്നലെ രാത്രിയാണ് യുവാവിനെ കാറിൽ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോകുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ കാർ ട്രാക്ക് ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വ്യക്തിക്ക് മുഖത്ത് ഉൾപ്പെടെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/327579/attempt-to-kidnap-young-man-in-kozhikode-city-centre-four-arrested)