---
title: "തലശേരി സൗത്ത് ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.എം മയൂഖയും, അലോന സന്തോഷും, ഹൈസ്കൂൾ വിഭാഗത്തിൽ മിഡിൽട്ട ഹെസ്സിയും, ആരുഷി വരച്ചേലും ജേതാക്കൾ"
english_title: "Thalassery South Subdistrict News Reading Competition; K.M. Mayukha and Alona Santosh won in the Higher Secondary category, and Middleta Hessey and Aarushi Varachel won in the High School category."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/327794/thalassery-south-subdistrict-news-reading-competition-km-mayukha-and-alona-santosh-won-in-the-higher-secondary-category-and-middleta-hessey-and-aarushi-varachel-won-in-the-high-school-category"
published_at: "2025-11-25T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692560c94cfb0_Untitled-2_copy.jpg"
keywords: []
---

# തലശേരി സൗത്ത് ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.എം മയൂഖയും, അലോന സന്തോഷും, ഹൈസ്കൂൾ വിഭാഗത്തിൽ മിഡിൽട്ട ഹെസ്സിയും, ആരുഷി വരച്ചേലും ജേതാക്കൾ

> **Lead Summary:** തലശ്ശേരി സൗത്ത് ഉപജില്ലാ സാമൂഹ്യശാസ്‌ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് വാർത്താവായനാ മത്സരം സംഘടിപ്പിച്ചു. കൊടുവള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ വച്ചാണ് മത്സരം നടന്നത്

## Article Content

തലശ്ശേരി സൗത്ത് ഉപജില്ലാ സാമൂഹ്യശാസ്‌ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് വാർത്താവായനാ മത്സരം സംഘടിപ്പിച്ചു. കൊടുവള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ വച്ചാണ് മത്സരം നടന്നത്

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പി.സുജാത ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് സെക്രട്ടറി സന്തോഷ് ഇല്ലോളിൽ അധ്യക്ഷത വഹിച്ചു. കൊടുവള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ നിഷീദ്, ഹെഡ്മാസ്റ്റർ റിയാസ് 'ചാത്തോത്ത്,കെ റെനീഷ്, മഞ്ജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ആർ.പ്രഭാകരൻ, കെ.പി. അജയഘോഷ്, സന്ദീപ്ഉണ്ണി തുടങ്ങിയവർ വിധികർത്താക്കളായി. ഹയർസെക്കണ്ടറി വിഭാഗത്തിൽ സെൻ്റ് ജോസഫ് ഹയർസെക്കണ്ടറിയിലെ മയൂഖ.കെ. എം ഒന്നാം സ്ഥാനവും സേക്രട്ട് ഹാർട്ട് ഗേൾസ് എച്ച്.എസ് എസിലെ അലോന സന്തോഷ് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ സെൻ്റ് ജോസഫ് ഹയർസെക്കണ്ടറിയിലെ മിഡിൽട്ട ഹെസ്സി ഒന്നാം സ്ഥാനവും ജി.എച്ച്.എസ് എസ് പാലയാടിലെ ആരുഷി വരച്ചേൽ രണ്ടാം സ്ഥാനവും നേടി.പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ സമ്മാനദാനം നിർവഹിച്ചു.സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ വാർത്താവായന മത്സരം സ്പോൺസർ ചെയ്യുന്നത് മലയാള മനോരമയാണ്.'

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/327794/thalassery-south-subdistrict-news-reading-competition-km-mayukha-and-alona-santosh-won-in-the-higher-secondary-category-and-middleta-hessey-and-aarushi-varachel-won-in-the-high-school-category)