---
title: "തലശേരി നോർത്ത് ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു."
english_title: "A news reading competition was organized under the leadership of the Thalassery North Sub-District Social Science Club"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/327944/a-news-reading-competition-was-organized-under-the-leadership-of-the-thalassery-north-sub-district-social-science-club"
published_at: "2025-11-26T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69268e4bcd3e2_Untitled-1_copy.jpg"
keywords: []
---

# തലശേരി നോർത്ത് ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു.

> **Lead Summary:** തലശേരി നോർത്ത് ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു.പിണറായി എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന മത്സരത്തിൽ 7 മത്സരാർത്ഥികൾ പങ്കെടുത്തു.

## Article Content

തലശേരി നോർത്ത് ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു.പിണറായി എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന മത്സരത്തിൽ 7 മത്സരാർത്ഥികൾ പങ്കെടുത്തു.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ മമ്പറം ഹയർ സെക്കണ്ടറിയിലെ അലോണ വിനീഷ്, കതിരൂർ ഗവ.ഹയർ സെക്കൻ്ററിയിലെ വി. തേജസ്വിനി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ വടക്കുമ്പാട് ഗവ.ഹയർ സെക്കൻററി സ്കൂളിലെ ടി.പി വൈഗാ ലഷ്മി, കോട്ടയം രാജാസ് ഹൈസ്ക്കൂളിലെ കെ.കെ ശിവന്യ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

പിണറായി എ.കെ.ജി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വി.ശ്രീജിത്ത് സമ്മാന വിതരണം നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ് സബ് ജില്ലാ സെക്രട്ടറി ഇ.പ്രവിത്ത് അധ്യക്ഷനായി.പ്രധാനധ്യാപകൻ പി.വി ജയേഷ് സംസാരിച്ചു. ജോയിൻ്റ് കൺവീനർ സനിൽ കുമാർ സ്വാഗതവും, പി.ഗീത നന്ദിയും പറഞ്ഞു.ജെ.പി നിർമ്മലഗിരി, ശ്രദ്ധ സി. രഞ്ജിത്ത്, സന്ദീപ് ഉണ്ണി എന്നിവർ വിധികർത്താക്കളായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/327944/a-news-reading-competition-was-organized-under-the-leadership-of-the-thalassery-north-sub-district-social-science-club)