---
title: "ലേബർ കോഡ് നിയമം ; ന്യൂമാഹിയിൽ സി ഐ ടി യു  പ്രതിഷേധ പ്രകടനം നടത്തി"
english_title: "Labor Code Act; CITU holds protest in New Mahe"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/328236/labor-code-act-citu-holds-protest-in-new-mahe"
published_at: "2025-11-27T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692858669f834_Untitled-1_copy.jpg"
keywords: []
---

# ലേബർ കോഡ് നിയമം ; ന്യൂമാഹിയിൽ സി ഐ ടി യു  പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** കേന്ദ്ര ഗവ: വിജ്ഞാപനം ചെയ്ത ലേബർ കോഡ് നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂമാഹിയിൽ സി.ഐ.ടി.യു. കർഷകസംഘം കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി ന്യൂമാഹി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.

## Article Content

കേന്ദ്ര ഗവ: വിജ്ഞാപനം ചെയ്ത ലേബർ കോഡ് നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂമാഹിയിൽ സി.ഐ.ടി.യു. കർഷകസംഘം കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി ന്യൂമാഹി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.

വി.കെ.രതനാകരൻ്റെ അദ്ധ്യക്ഷതയിൽ CITU തലശ്ശേരി ഏരിയാ വെ: പ്രസിഡൻ്റ് എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.പി.പി. രജ്ഞിത്ത്. എ.കെ. സിദ്ധിക്ക്. കെ സിജു എന്നിവർ സംസാരിച്ചു. ന്യൂമാഹി ടൗണിൽ വെച്ച് ലേബർ കോഡിൻ്റെ പതിപ്പ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/328236/labor-code-act-citu-holds-protest-in-new-mahe)