---
title: "പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം ; നാടിൻറെ നാനാഭാഗത്തുനിന്നുമായി എത്തിയത്  നൂറുകണക്കിന് സ്ത്രീ ജനങ്ങൾ "
english_title: "Devotees flock to offer Pongala to Sree Mangotum Kavilamma in Peringadi; Hundreds of women and men from all over the country have come"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/329330/devotees-flock-to-offer-pongala-to-sree-mangotum-kavilamma-in-peringadi-hundreds-of-women-and-men-from-all-over-the-country-have-come"
published_at: "2025-12-04T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931369328795_Untitled-4_copy.jpg"
keywords: []
---

# പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം ; നാടിൻറെ നാനാഭാഗത്തുനിന്നുമായി എത്തിയത്  നൂറുകണക്കിന് സ്ത്രീ ജനങ്ങൾ 

> **Lead Summary:** പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം ; നാടിൻറെ നാനാഭാഗത്തുനിന്നുമായി എത്തിയത് നൂറുകണക്കിന് സ്ത്രീ ജനങ്ങൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹത്തോടെ ക്ഷേത്ര മേൽശാന്തി മുരളി നമ്പൂതിരി ,പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് പണ്ടാര അടുപ്പിൽ അഗ്നി കൊള്ളുത്തി .

## Article Content

പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം ; നാടിൻറെ നാനാഭാഗത്തുനിന്നുമായി എത്തിയത് നൂറുകണക്കിന് സ്ത്രീ ജനങ്ങൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹത്തോടെ ക്ഷേത്ര മേൽശാന്തി മുരളി നമ്പൂതിരി ,പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് പണ്ടാര അടുപ്പിൽ അഗ്നി കൊള്ളുത്തി .

നാടിൻ്റെ നാനാഭാഗത്തു നിന്നുമായി നിരവധി ഭക്തജനങ്ങളാണ് പതിനഞ്ചാമത് പൊങ്കാല അർപ്പിക്കാനായി' ക്ഷേത്രസന്നിധിയിൽ എത്തിയത് .പതിവ് പൂജകൾക്ക് പുറമെ ദീപാരാധന, നെയ് വിളക്ക് സമർപ്പണം, ഭജന. പൂമൂടൽ, അത്താഴപൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട് , പ്രഭാത ഭക്ഷണം, അന്നദാനം എന്നിവയും നടന്നു.

ക്ഷേത്രസമിതി പ്രസിഡന്റ്‌ ഒ.വി.സുഭാഷ്, സിക്രട്ടറി ഷാജി കൊള്ളുമ്മൽ, പ്രദീപൻ, സി.എച്ച് പ്രഭാകരൻ, പവിത്രൻ കുലോത്ത്, സി. വി. രാജൻ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/329330/devotees-flock-to-offer-pongala-to-sree-mangotum-kavilamma-in-peringadi-hundreds-of-women-and-men-from-all-over-the-country-have-come)