---
title: "ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം ; ഞായറാഴ്ച തലശേരിയിൽ  തെരഞ്ഞെടുപ്പ്"
english_title: "Boys' district cricket team; Elections in Thalassery on Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/329478/boys-district-cricket-team-elections-in-thalassery-on-sunday"
published_at: "2025-12-05T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693271db2f9f7_Untitled-2_copy.jpg"
keywords: []
---

# ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം ; ഞായറാഴ്ച തലശേരിയിൽ  തെരഞ്ഞെടുപ്പ്

> **Lead Summary:** തലശേരി: 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ല ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് ഡിസംബർ 7 ഞായറാഴ്‌ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

## Article Content

തലശേരി: 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ല ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് ഡിസംബർ 7 ഞായറാഴ്‌ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

01-09-2007 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക്  തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

രജിസ്ട്രേഷൻ ഫീ : Rs.100/-

കൂടുതൽ വിവരങ്ങൾക്ക് :

9605004563 , 9645833961

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/329478/boys-district-cricket-team-elections-in-thalassery-on-sunday)