---
title: "തലശേരിയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ ; അറസ്റ്റിലായത്  തിരുവങ്ങാട് സ്വദേശി പി.പി ഹുസൈൻ"
english_title: "Youth arrested with deadly drug methamphetamine in Thalassery; Thiruvangad native P.P. Hussain arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/329741/youth-arrested-with-deadly-drug-methamphetamine-in-thalassery-thiruvangad-native-pp-hussain-arrested"
published_at: "2025-12-06T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934276f79d54_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ ; അറസ്റ്റിലായത്  തിരുവങ്ങാട് സ്വദേശി പി.പി ഹുസൈൻ

> **Lead Summary:** തലശേരി: മൂന്നര ഗ്രാമോളം മെത്താഫിറ്റമിനുമായി യുവാവ് തലശ്ശേരി എക്സൈസിന്റെ പിടിയിൽ. തിരുവങ്ങാട് പുതിയ പുരയിൽ ഹൌസിൽ പി. പി പി. ഹുസൈൻ. എന്നയാളെയാണ് 3.431 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ടിക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ്. കേസ് രജിസ്റ്റർ ചെയ്തു.

## Article Content

തലശേരി: മൂന്നര ഗ്രാമോളം മെത്താഫിറ്റമിനുമായി യുവാവ് തലശ്ശേരി എക്സൈസിന്റെ പിടിയിൽ. തിരുവങ്ങാട് പുതിയ പുരയിൽ ഹൌസിൽ പി. പി പി. ഹുസൈൻ. എന്നയാളെയാണ് 3.431 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ടിക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ്. കേസ് രജിസ്റ്റർ ചെയ്തു.

​ഇയാൾ ഓടിച്ചുകൊണ്ടിരുന്ന KA 09 EU 8209 നമ്പർ ബജാജ് പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് പാർട്ടിയെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാൾ മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

​തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

​പ്രതിയെ പിടികൂടിയ സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു , സിവിൽ എക്സൈസ് ഓഫീസർമാരായ സി. പി രതീഷ്, ടി. കെ പ്രദീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം. കെ പ്രസന്ന, കെ.ശില്പ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/329741/youth-arrested-with-deadly-drug-methamphetamine-in-thalassery-thiruvangad-native-pp-hussain-arrested)