---
title: "കണ്ണൂർ കാസർഗോഡ് ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വിപ്ലവകരമായ മാറ്റം ; തലശേരിയിലുൾപ്പടെ  ടര്‍ഫ് കോര്‍ട്ടുകള്‍ വരുന്നു"
english_title: "Revolutionary changes at railway stations in Kannur, Kasaragod districts; Turf courts coming up, including in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/330039/revolutionary-changes-at-railway-stations-in-kannur-kasaragod-districts-turf-courts-coming-up-including-in-thalassery"
published_at: "2025-12-08T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69369756900df_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ കാസർഗോഡ് ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വിപ്ലവകരമായ മാറ്റം ; തലശേരിയിലുൾപ്പടെ  ടര്‍ഫ് കോര്‍ട്ടുകള്‍ വരുന്നു

> **Lead Summary:** കണ്ണൂർ : കാസർഗോഡ് ജില്ലയിലെ അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ടർഫ് കോർട്ടുകള്‍ കൂടി സ്ഥാപിക്കുന്നു. റെയില്‍വേയുടെ കൈവശം അധികഭൂമിയുള്ള ഇടങ്ങളിലാണ്വൈവിധ്യവൽകരണത്തിന്റെ ഭാഗമായി ടർഫ് കോർട്ടുകളനിർമിക്കുന്നത്.കാസർഗോഡ്ജില്ലയിൽകാസർഗോഡ്,കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ സ്റ്റേഷനുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

## Article Content

കണ്ണൂർ : കാസർഗോഡ് ജില്ലയിലെ അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ടർഫ് കോർട്ടുകള്‍ കൂടി സ്ഥാപിക്കുന്നു. റെയില്‍വേയുടെ കൈവശം അധികഭൂമിയുള്ള ഇടങ്ങളിലാണ്വൈവിധ്യവൽകരണത്തിന്റെ ഭാഗമായി ടർഫ് കോർട്ടുകളനിർമിക്കുന്നത്.കാസർഗോഡ്ജില്ലയിൽകാസർഗോഡ്,കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ സ്റ്റേഷനുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

പാലക്കാട് ഡിവിഷന് കീഴില്‍ 14 റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ടർഫ് കോർട്ടുകള്‍ നിർമിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, തലശേരി, കൊയിലാണ്ടി, ഫറോക്ക്, തിരൂർ, നിലമ്പൂർ, അങ്ങാടിപ്പുറം എന്നിവയാണ് മറ്റു സ്റ്റേഷനുകള്‍. ഇതോടൊപ്പം മംഗളൂരു സെൻട്രല്‍, തമിഴ്നാട്ടിലെ മധുക്കരെ എന്നീ സ്റ്റേഷനുകളിലും ടർഫ് കോർട്ടുകള്‍ സ്ഥാപിക്കും. കോർട്ടുകള്‍ക്കു പുറമേ സ്ഥലസൗകര്യമുള്ള ഇടങ്ങളില്‍ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളും നിർമിക്കാനാണ് പദ്ധതി. വെറുതേ കാടുപിടിച്ചുകിടക്കുന്ന ഭൂമി വൃത്തിയാക്കി പ്രയോജനപ്പെടുത്തുന്നതിനൊപ്പം കെട്ടിടങ്ങളുടെയും കോർട്ടുകളുടെയും വാടക ഇനത്തില്‍ റെയില്‍വേയ്ക്ക് അധിക വരുമാനവും ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/330039/revolutionary-changes-at-railway-stations-in-kannur-kasaragod-districts-turf-courts-coming-up-including-in-thalassery)