---
title: "തലശേരി നഗരത്തിൽ ആവേശകൊട്ടിക്കലാശം നടത്തി എൽഡിഎഫും, യുഡിഎഫും ; എൻഡിഎ കൊട്ടിക്കലാശം  വാർഡ്തലങ്ങളിൽ"
english_title: "LDF and UDF staged a ruckus in Thalassery city; NDA staged a ruckus at ward levels"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/330289/ldf-and-udf-staged-a-ruckus-in-thalassery-city-nda-staged-a-ruckus-at-ward-levels"
published_at: "2025-12-09T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69383ddc85605_Untitled-3_copy.jpg"
keywords: []
---

# തലശേരി നഗരത്തിൽ ആവേശകൊട്ടിക്കലാശം നടത്തി എൽഡിഎഫും, യുഡിഎഫും ; എൻഡിഎ കൊട്ടിക്കലാശം  വാർഡ്തലങ്ങളിൽ

> **Lead Summary:** തലശേരി മേഖലയില്‍ മുന്നണികളുടെ കൊട്ടികലാശം കൊട്ടിക്കയറി.നഗരസഭാ തലത്തില്‍ യു.ഡി.എഫിന്റെ സബ്ട്രഷറി പരിസരത്തും എല്‍.ഡി.എഫിന്റെ പഴയസ്റ്റാന്‍ഡിലുമാണ് കൊട്ടിക്കലാശം നടന്നത്.

## Article Content

തലശേരി മേഖലയില്‍ മുന്നണികളുടെ കൊട്ടികലാശം കൊട്ടിക്കയറി.നഗരസഭാ തലത്തില്‍ യു.ഡി.എഫിന്റെ സബ്ട്രഷറി പരിസരത്തും എല്‍.ഡി.എഫിന്റെ പഴയസ്റ്റാന്‍ഡിലുമാണ് കൊട്ടിക്കലാശം നടന്നത്.

ബി.ജെ.പിയുടെ നഗരംകേന്ദ്രീകരിക്കാതെ വാര്‍ഡ് തലങ്ങളിലാണ് കൊട്ടിക്കലാശം നടന്നത്. എല്‍.ഡി.എഫിന്റെ കൊട്ടിക്കലാശത്തിന് സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം കാരായി രാജന്‍, ഏരിയാ സെക്രട്ടറി സി.കെ രമേശന്‍, നേതാക്കളായ സി.പി ഷൈജന്‍, എ.വിനയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യു.ഡി.എഫിന്റെ കൊട്ടിക്കലാശത്തിന് മുസ് ലിം ലീഗ് ജില്ലാ വൈസ പ്രസിഡന്റ് കെ.എ ലത്തീഫ്, നേതാക്കളായ സി.കെ.പി മമ്മു, സി.കെ.പി റയീസ്, ജംഷീര്‍ മുഹമ്മദ്, ടി.പി ഷാവനാസ്, എ.കെ ഇത്ബാല്‍, ടി.സി മന്‍സൂര്‍, സി.കെ സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/330289/ldf-and-udf-staged-a-ruckus-in-thalassery-city-nda-staged-a-ruckus-at-ward-levels)