---
title: "തലശേരി നഗരസഭാജീവനക്കാരൻ പുഴയിൽ മരിച്ച നിലയിൽ  ; മരിച്ചത് ചമ്പാട് സ്വദേശി"
english_title: "Thalassery Municipality employee found dead in river; deceased is a native of Chambad"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/330348/thalassery-municipality-employee-found-dead-in-river-deceased-is-a-native-of-chambad"
published_at: "2025-12-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69390393f0706_Untitled-1_copy.jpg"
keywords: []
---

# തലശേരി നഗരസഭാജീവനക്കാരൻ പുഴയിൽ മരിച്ച നിലയിൽ  ; മരിച്ചത് ചമ്പാട് സ്വദേശി

> **Lead Summary:** തലശേരി:

## Article Content

തലശേരി:

തലശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ( 35 ) ആണ് മരിച്ചത്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടത്.

സംസ്കാരം തലശേരി ജനറലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനും, എസ് ഇ ആർ ടി റിസോർസ് പേഴ്സണുമായ കെ.കെ സുരേഷ് ബാബു - പാനൂർ കെ കെ വി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക പ്രഭാവതി ദമ്പതികളുടെ മകനാണ്. ഭാര്യ : അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്).

ഹൃദ ഏക മകളാണ്. സഹോദരൻ : എസ്. പ്രസൂൺ (എഞ്ചിനിയർ, ഹെല്ല കോയമ്പത്തൂർ.)

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/330348/thalassery-municipality-employee-found-dead-in-river-deceased-is-a-native-of-chambad)