---
title: "തലശേരി ജനറൽ ആശുപത്രിയിൽ എസ് ഐക്കെതിരെ ഭീഷണി ; ഐആർപിസി വളണ്ടിയറടക്കം 3 പേർക്കെതിരെ കേസ്"
english_title: "Threat against SI at Thalassery General Hospital; Case against 3 people including IRPC volunteer"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/331598/threat-against-si-at-thalassery-general-hospital-case-against-3-people-including-irpc-volunteer"
published_at: "2025-12-17T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694265cd2761f_police.1697912334.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിയിൽ എസ് ഐക്കെതിരെ ഭീഷണി ; ഐആർപിസി വളണ്ടിയറടക്കം 3 പേർക്കെതിരെ കേസ്

> **Lead Summary:** ഡ്യൂട്ടിയിൽ പോലീസുകാരനെ തടസ്സപ്പെടുത്തു ന്നുവെന്ന വിവരത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിയ തലശ്ശേരി എസ്.ഐയെ ഭീഷണിപ്പെടു ത്തി കൃത്യനിർവ്വണം തടസപ്പെടുത്തിയതിന് മൂന്ന് പേർ ക്കെതിരെ കേസ്.

## Article Content

ഡ്യൂട്ടിയിൽ പോലീസുകാരനെ തടസ്സപ്പെടുത്തു ന്നുവെന്ന വിവരത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിയ തലശ്ശേരി എസ്.ഐയെ ഭീഷണിപ്പെടു ത്തി കൃത്യനിർവ്വണം തടസപ്പെടുത്തിയതിന് മൂന്ന് പേർ ക്കെതിരെ കേസ്.

ഐ.ആർ.പി.സി. വളണ്ടിയറായ കെ. മഹറൂഫ് ഉൾപെടെ 3 പേർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ

224,296 ബി, 351 വകുപ്പകൾ ചേർത്ത് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു കേസി നാസ്‌പദമായ സംഭവം. കഴിഞ്ഞ പൊതു പണിമുടക്ക് ദിവസം നഗരത്തിലെ ബ്രണ്ണൻ ബി.എഡ് സെൻ്ററിൽ ജോലി ക്കെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞ് സ്ഥാപനത്തിലെ മുറിയിൽ പൂട്ടിയിട്ട കേസിൽ അറസ്റ്റിലായ കുറ്റാരോപിത നെ നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നലെ രാവിലെ ബന്ധപ്പെട്ട പോലീസുകാരൻ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചിരുന്നു.

പ്രതിസ്ഥാനത്തുള്ളയാളുമായി കാഷ്വാലിറ്റിയിൽ എത്തിയ പോലീസുകാരനെ ചിലർ അസഭ്യം പറഞ്ഞു. ഡ്യൂട്ടി നിർവ്വഹിക്കാൻ കഴിയാതായതോടെ പോലീസുകാരൻ വിവരം ‌സ്റ്റേഷനിലേക്കറി യിച്ചു. ഇതോടെ, എസ്.ഐ.

പി.പി. ഷമീലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ജനറൽ ആശുപത്രിയിലെത്തി. ക്രമസമാധാന പാലനം നടത്തുന്നതിനിടയിലാണ് എസ്.ഐക്ക് നേരെയും ഭീഷ ണി ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കേട്ടാലറക്കുന്ന അസഭ്യം പറഞ്ഞ് വധഭീഷണി മുഴക്കി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി യെന്ന എസ്.ഐ.യുടെ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/331598/threat-against-si-at-thalassery-general-hospital-case-against-3-people-including-irpc-volunteer)