---
title: "തലശേരിയിൽ ബിജെപിക്ക് തിരിച്ചടി ; നിയുക്ത കൗൺസിലർ വധശ്രമക്കേസിൽ കുറ്റക്കാരനെന്ന് കോടതി,  ശിക്ഷ അൽപ്പ സമയത്തിനകം"
english_title: "Setback for BJP in Thalassery; Court finds appointed councilor guilty in attempted murder case, sentencing soon"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/331608/setback-for-bjp-in-thalassery-court-finds-appointed-councilor-guilty-in-attempted-murder-case-sentencing-soon"
published_at: "2025-12-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69426bd889f3a_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ബിജെപിക്ക് തിരിച്ചടി ; നിയുക്ത കൗൺസിലർ വധശ്രമക്കേസിൽ കുറ്റക്കാരനെന്ന് കോടതി,  ശിക്ഷ അൽപ്പ സമയത്തിനകം

> **Lead Summary:** തലശേരി: തലശേരി നഗരസഭ മുൻ കൗൺസിലറും സിപിഐഎം പ്രവർത്തകനുമായ കോടിയേരി കൊമ്മൽ വയലിലെ പി രാജേഷിനെ വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ ഉൾപ്പെടെ മുഴുവൻ പ്രതികളും കുറ്റക്കാർ. പ്രതികൾക്കുള്ള ശിക്ഷ ബുധൻ വൈകിട്ട് 3മണിക്ക് തലശേരി അഡീഷനൽ അസി. സെഷൻസ് കോടതി വിധിക്കും.

## Article Content

തലശേരി: തലശേരി നഗരസഭ മുൻ കൗൺസിലറും സിപിഐഎം പ്രവർത്തകനുമായ കോടിയേരി കൊമ്മൽ വയലിലെ പി രാജേഷിനെ വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ ഉൾപ്പെടെ മുഴുവൻ പ്രതികളും കുറ്റക്കാർ. പ്രതികൾക്കുള്ള ശിക്ഷ ബുധൻ വൈകിട്ട് 3മണിക്ക് തലശേരി അഡീഷനൽ അസി. സെഷൻസ് കോടതി വിധിക്കും.

2007 ഡിസംബർ 15ന് രാത്രിയാണ് ആർഎസ്എസ് സംഘം വീടാക്രമിച്ച് മുൻ കൗൺസിലറെയും സഹോദരൻ പി രഞ്ജിത്ത്, പിതൃ സഹോദരി ചന്ദ്രമതി എന്നിവരെ ആക്രമിച്ചത്. ബോംബെറിഞ്ഞ് ഭീതി സൃഷ്‌ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊല്ലാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് മറ്റു രണ്ടുപേർക്കും പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രാജേഷും, സഹോദരൻ രഞ്ജിത്തും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും ചന്ദ്രമതി തലശേരി കോ-ഓപ്പറേറ്റീവ്ആശുപത്രിയിലും ചികിത്സയിലായിരുന്നു.

കൊമ്മൽ വയൽ വാർഡ് ബിജെപി കൗൺസിലർ മയിലാട്ടിൽ വീട്ടിൽ പ്രശാന്ത് എന്ന ഉപ്പേട്ട പ്രശാന്ത് (49) കൊമ്മൽവയലിലെ മഠത്തിൽതാഴെ രാധാകൃഷ്ണ‌ൻ (54), വയലളം ചെട്ടീന്റവിട പറമ്പിൽ രാജശ്രീ ഭവനത്തിൽ രാധാകൃഷ്ണ‌ൻ (52), കൊമ്മൽവയൽ മയിലാട്ടിൽ ഹൗസിൽ പി വി സുരേഷ് (50), മയിലാട്ടിൽ ഹൗസിൽ എൻ സി പ്രശോഭ് (40), ജിജേഷ് എന്ന ഉണ്ണി (42), മൂഴിക്കര കഴുങ്ങോറട്ടിയിൽ കെ സുധീഷ് എന്ന മുത്തു (42), കൊമ്മൽ വയൽ കടുന്പേരി ഹൗസിൽ പ്രജീഷ് എന്ന പ്രജൂട്ടി (45), മാടപ്പീടിക കാട്ടിൽ പറമ്പത്ത് മനോജ് (54), മുളിയിൽനട ഗോവിന്ദപുരത്തിൽ ഒ സി രൂപേഷ്, പാഴ്‌സിക്കുന്നിലെ പാറയിൽ മീത്തൽ മനോജ് (40), എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/331608/setback-for-bjp-in-thalassery-court-finds-appointed-councilor-guilty-in-attempted-murder-case-sentencing-soon)