---
title: "തലശേരിയിൽ സിപിഎം  മുൻ കൗൺസിലറെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപിയുടെ  നിയുക്ത കൗൺസിലറടക്കം 10 പ്രതികൾക്ക് 36 വർഷം തടവ്"
english_title: "10 accused, including BJP-appointed councillor, sentenced to 36 years in prison for attempting to murder former CPM councillor in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/331687/10-accused-including-bjp-appointed-councillor-sentenced-to-36-years-in-prison-for-attempting-to-murder-former-cpm-councillor-in-thalassery"
published_at: "2025-12-17T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942d6b976a48_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ സിപിഎം  മുൻ കൗൺസിലറെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപിയുടെ  നിയുക്ത കൗൺസിലറടക്കം 10 പ്രതികൾക്ക് 36 വർഷം തടവ്

> **Lead Summary:** തലശേരി: സി.പി.എം പ്രവര്‍ത്തകനും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കോടിയേരി കൊമ്മല്‍ വയലിലെ പി. രാജേഷിനെയും കുടുംബത്തെയും വീടാക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി നിയുക്ത കൗണ്‍സിലര്‍ അടക്കം പത്ത് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 36 വര്‍ഷവും, ആറുമാസവും തടവുശിക്ഷ ലഭിച്ചെങ്കിലും, ശിക്ഷ ഒന്നിച്ച് 10 വര്‍ഷം കഠിന തടവായി അനുഭവിച്ചാല്‍ മതിയാകും.

## Article Content

തലശേരി: സി.പി.എം പ്രവര്‍ത്തകനും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കോടിയേരി കൊമ്മല്‍ വയലിലെ പി. രാജേഷിനെയും കുടുംബത്തെയും വീടാക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി നിയുക്ത കൗണ്‍സിലര്‍ അടക്കം പത്ത് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 36 വര്‍ഷവും, ആറുമാസവും തടവുശിക്ഷ ലഭിച്ചെങ്കിലും, ശിക്ഷ ഒന്നിച്ച് 10 വര്‍ഷം കഠിന തടവായി അനുഭവിച്ചാല്‍ മതിയാകും.

1,04,000 മാണ് പിഴ. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസവും 25 ദിവസവും തടവും അനുഭവിക്കണം. കൊമ്മല്‍വയല്‍ വാര്‍ഡിലെ നിയുക്ത ബി.ജെ.പി കൗണ്‍സിലര്‍ മയിലാട്ടില്‍ വീട്ടില്‍ പ്രശാന്ത് എന്ന ഉപ്പേട്ട പ്രശാന്ത് (49), കൊമ്മല്‍വയലിലെ മഠത്തില്‍താഴെ രാധാകൃഷ്ണന്‍ (54),

വയലളം ചെട്ടീന്റവിട പറമ്പില്‍ രാജശ്രീ ഭവനത്തില്‍ രാധാകൃഷ്ണന്‍ (53), കൊമ്മല്‍വയല്‍ മയിലാട്ടില്‍ ഹൗസില്‍ പി.വി സുരേഷ് (51), മയിലാട്ടില്‍ ഹൗസില്‍ എന്‍.സി പ്രശോഭ് (41), ജിജേഷ് എന്ന ഉണ്ണി (43), മൂഴിക്കര കഴുങ്ങോറട്ടിയില്‍ കെ. സുധീഷ് എന്ന മുത്തു (43), കൊമ്മല്‍ വയല്‍ കടുമ്പേരി ഹൗസില്‍ പ്രജീഷ് എന്ന പ്രജൂട്ടി (46), മുളിയില്‍നട ഗോവിന്ദപുരത്തില്‍ ഒ.സി രൂപേഷ് (49), പാഴ്സിക്കുന്നിലെ പാറയില്‍ മീത്തല്‍ മനോജ് (40) എന്നിവരെയാണ് എന്നിവരെയാണ് തലശേരി അഡീഷനല്‍ അസി. സെഷന്‍സ് കോടതി ജഡ്ജി എം. ശ്രുതി ശിക്ഷിച്ചത്.

എട്ടാംപ്രതി മാടപ്പീടിക കാട്ടില്‍വീട്ടില്‍ മനോജ് മരണപ്പെട്ടിരുന്നു.

ബി.ജെ.പിയുടെ നിയുക്ത കൗണ്‍സിലര്‍ മയിലാട്ടില്‍ വീട്ടില്‍ പ്രശാന്ത്

കേസിലെ 11ാം പ്രതിയാണ്. പ്രതി പ്രജീഷ് എന്ന പ്രജൂട്ടി ന്യൂമാഹിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയുമാണ്. 2007 ഡിസംബര്‍ 15ന് രാത്രിയാണ് സംഘം വീടാക്രമിച്ച് മുന്‍ കൗണ്‍സിലറെയും, സഹോദരന്‍ പി. രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രമതി എന്നിവരെ ആക്രമിച്ചത്. ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊല്ലാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് മറ്റു രണ്ടുപേര്‍ക്കും പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ രാജേഷും സഹോദരന്‍ രഞ്ജിത്തും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും, ചന്ദ്രമതി തലശേരി കോ-ഓപ്പറേറ്റിവ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിഴ ലഭിക്കുന്ന തുകയിൽ രാജേഷിന് പകുതി തുകയും, പരുക്കേറ്റവര്‍ക്ക് ബാക്കി തുക നല്‍കാനും കോടതി ഉത്തരവിട്ടു. അന്ന്

പാനൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി.വി പ്രശോഭ്, ഇൻസ്പെക്ടർമാരായ പി.പി ബാലൻ, കെ.വിനോദ്, വി.പി സുരേന്ദ്രൻ, എന്നിവരന്വേഷിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചത് പാനൂർ സിഐയായിരുന്ന വി.കെ സന്തോഷാണ്.

പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.

പ്രകാശന്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/331687/10-accused-including-bjp-appointed-councillor-sentenced-to-36-years-in-prison-for-attempting-to-murder-former-cpm-councillor-in-thalassery)