---
title: "തലശേരിയിലെ മത്സ്യതൊഴിലാളി ലതേഷ് വധക്കേസ് ;  വിധി ഇന്ന്"
english_title: "Thalassery fisherman Latesh murder case; verdict today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/333969/thalassery-fisherman-latesh-murder-case-verdict-today"
published_at: "2025-12-31T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69549cc99c261_images.jfif"
keywords: []
---

# തലശേരിയിലെ മത്സ്യതൊഴിലാളി ലതേഷ് വധക്കേസ് ;  വിധി ഇന്ന്

> **Lead Summary:** തലശേരി: മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) ഇന്ന് വിധിപറയും. ബിജെപി-ആർഎസ് എസ് പ്രവർത്തകരായ 11 പേരാണ് പ്രതികൾ.

## Article Content

തലശേരി: മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) ഇന്ന് വിധിപറയും. ബിജെപി-ആർഎസ് എസ് പ്രവർത്തകരായ 11 പേരാണ് പ്രതികൾ.

2008 ഡിസംബർ 31-ന് വൈകിട്ട് ചക്യത്തുമുക്ക് കടപ്പുറത്താണ് സംഭവം. ലതേഷിനെ കൊലപ്പെടുത്തുകയും, സുഹൃത്ത് മോഹൻ ലാലിനെ (ലാലു) വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നുമാണ് കേസ്. സുമിത്ത്, എ.കെ. പ്രജീഷ്ബാബു, നിധിൻ, സനൽ, സ്‌മിജേഷ്, സജീഷ്, എ.ടി.വി. ജയേഷ്, സന്തോഷ്‌കുമാർ, ശരത്, സനീഷ്, കെ. അജേഷ് എന്നിവരാണ് പ്രതികൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/333969/thalassery-fisherman-latesh-murder-case-verdict-today)