---
title: "മാധ്യമ പ്രവർത്തനം സ്വതന്ത്രമായി നടത്താൻ അനുകൂല സാഹചര്യം ഇല്ലെന്ന് പി. സന്തോഷ് കുമാർ എം പി ; പതിനെട്ടാമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പുരസ്ക്കാരം സമ്മാനിച്ചു"
english_title: "P. Santosh Kumar MP says there is no conducive environment for independent media work; presents 18th Dr. Hermann Gundert Memorial Award"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/334869/p-santosh-kumar-mp-says-there-is-no-conducive-environment-for-independent-media-work-presents-18th-dr-hermann-gundert-memorial-award"
published_at: "2026-01-05T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bbc0fe70e4_Untitled-1_copy.jpg"
keywords: []
---

# മാധ്യമ പ്രവർത്തനം സ്വതന്ത്രമായി നടത്താൻ അനുകൂല സാഹചര്യം ഇല്ലെന്ന് പി. സന്തോഷ് കുമാർ എം പി ; പതിനെട്ടാമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പുരസ്ക്കാരം സമ്മാനിച്ചു

> **Lead Summary:** തലശ്ശേരി പ്രസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പി സന്തോഷ് കുമാർ എം പി. 18-മത് ഹെർമൻ ഗുണ്ടർട്ട് അവാർഡ് നേടിയ പ്രദീപ് നാരായണനുള്ള ഹെർമൻ ഗുണ്ടർട്ട് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തലശ്ശേരി പ്രസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പി സന്തോഷ് കുമാർ എം പി. 18-മത് ഹെർമൻ ഗുണ്ടർട്ട് അവാർഡ് നേടിയ പ്രദീപ് നാരായണനുള്ള ഹെർമൻ ഗുണ്ടർട്ട് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തനം എത്ര നാൾ ഉണ്ടാകുമെന്നും പണ്ടുമുതൽ കണ്ടുവരുന്ന പല ചാനലുകലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ പ്രതിസന്ധിയിലൂടെയാണ് മാധ്യമ രംഗം കടന്നു പോകുന്നത് മാധ്യമ പ്രവർത്തകർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റിയ അവസ്ഥയില്ലെന്നും ജനപക്ഷത്ത് നിന്ന് വേണം മാധ്യമ പ്രവർത്തനം നടത്തേണ്ടതെന്ന് സന്തോഷ് കുമാർ എം.പി. പറഞ്ഞു.

തലശേരി പ്രസ് ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പതിനെട്ടാമത് ഡോ.ഹെർമൻ ഗുണ്ടർട്ട് ‌മാരക അവാർഡ് മാത്യഭൂമി കാസർക്കോഡ് ലേഖകൻ പ്രദീപ് നാരായണൻ പി.സന്തോഷ് കുമാർ എം പിയിൽ നിന്നും ഏറ്റുവാങ്ങി. പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ഡോ.ജി.എസ്. ഫ്രാൻസിനെയും ചടങ്ങിൽ ആദരിച്ചു. വാർഡ് കൗൺസിലർ നൂറ നാസർ, അനീഷ് പാതിരിയാട്, പി.ദിനേശൻ, എൻ സിറാജുദ്ദിൻ .എം.ആർ രജീഷ്, എം. വിനിഷ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/334869/p-santosh-kumar-mp-says-there-is-no-conducive-environment-for-independent-media-work-presents-18th-dr-hermann-gundert-memorial-award)