---
title: "വയനാട്  ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം "
english_title: "Elephant attacks during Wayanad festival; two priests injured, major accident avoided"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/335415/elephant-attacks-during-wayanad-festival-two-priests-injured-major-accident-avoided"
published_at: "2026-01-08T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fe6670bb7d_1001054389.jpg"
keywords: []
---

# വയനാട്  ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം 

> **Lead Summary:** വയനാട്: പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയാ ണ് സംഭവം.

## Article Content

വയനാട്: പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയാ ണ് സംഭവം.

കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാൻമാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്ക്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/335415/elephant-attacks-during-wayanad-festival-two-priests-injured-major-accident-avoided)