---
title: "ജനാധിപത്യ മഹിളാ അസോസിയേഷനിൽ നിന്നും പി.പി ദിവ്യയെ ഒഴിവാക്കി  ; കെ.എസ് സലീഖ (പ്രസി.), കെ.എസ്  സുജാത സെക്രട്ടറിയായി തുടരും."
english_title: "PP Divya removed from Democratic Women's Association; KS Salikha (President) and KS Sujatha will continue as Secretary."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/336536/pp-divya-removed-from-democratic-womens-association-ks-salikha-president-and-ks-sujatha-will-continue-as-secretary"
published_at: "2026-01-15T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968f17f66cab_Untitled-3_copy.jpg"
keywords: []
---

# ജനാധിപത്യ മഹിളാ അസോസിയേഷനിൽ നിന്നും പി.പി ദിവ്യയെ ഒഴിവാക്കി  ; കെ.എസ് സലീഖ (പ്രസി.), കെ.എസ്  സുജാത സെക്രട്ടറിയായി തുടരും.

> **Lead Summary:** ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പി.പി ദിവ്യയെ മാറ്റിയത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നതായും വിവരമുണ്ട്.

## Article Content

ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പി.പി ദിവ്യയെ മാറ്റിയത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നതായും വിവരമുണ്ട്.

ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് സിപിഎം നേരത്തെ തരം താഴ്ത്തിയിരുന്നു. എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ ആയതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

സി എസ് സുജാത ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാവും. പ്രസിഡൻറ് സ്ഥാനത്തുനിന്ന് സൂസൻ കോടിയെ നീക്കി. കെ.എസ് സലീഖ പുതിയ സംസ്ഥാന പ്രസിഡൻറ് ആകും. മൂന്നുതവണ പ്രസിഡൻ്റായതു കൊണ്ടാണ് ഒഴിവാക്കിയതെന്ന് വിശദീകരണം. സിപിഎം സംസ്ഥാന സമിതിയിൽ നിന്നും സൂസൻ കോടിയെ ഒഴിവാക്കിയിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു നടപടി.

അതിജീവിതയായ കന്യാസ്ത്രീയ്ക്ക് ആവശ്യമായ സഹായം നൽകും. സാമ്പത്തികമായ സഹായം നൽകാനും ജനാധിപത്യ മഹിളാ അസോസിയേഷൻ തയ്യാർ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാരിനോട് ആവശ്യപ്പെടും. പി പി ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് പി കെ ശ്രീമതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/336536/pp-divya-removed-from-democratic-womens-association-ks-salikha-president-and-ks-sujatha-will-continue-as-secretary)