---
title: "ഒന്നാമത്തെ മരുന്ന് 'നടത്തം' ; തലശ്ശേരിയിലെ ജനകീയ ഡോക്ടർ  ചന്ദ്രശേഖരൻ ഇനി ഓർമ്മ"
english_title: "Chandrasekharan, the popular doctor of Thalassery, passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/337416/chandrasekharan-the-popular-doctor-of-thalassery-passed-away"
published_at: "2026-01-21T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69705f51da60e_Untitled-1_copy.jpg"
keywords: []
---

# ഒന്നാമത്തെ മരുന്ന് 'നടത്തം' ; തലശ്ശേരിയിലെ ജനകീയ ഡോക്ടർ  ചന്ദ്രശേഖരൻ ഇനി ഓർമ്മ

> **Lead Summary:** പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ തിരുവങ്ങാട് ഹരിപ്രസാദത്തിൽ ഡോ. ചന്ദ്രശേഖരൻ നിര്യാതനായി. ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച ശേഷം വി.ആർ.എസ് സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്റ്റീസ് ചെയ്തു വരികയായിരുന്നു.

## Article Content

പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ തിരുവങ്ങാട് ഹരിപ്രസാദത്തിൽ ഡോ. ചന്ദ്രശേഖരൻ നിര്യാതനായി. ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച ശേഷം വി.ആർ.എസ് സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്റ്റീസ് ചെയ്തു വരികയായിരുന്നു.

അസുഖ ബാധിതനായിട്ടും ഊർജസ്വലനായി രോഗികളെ ചികിത്സിച്ച സന്മനസുള്ള ഭിഷഗ്വരനായിരുന്നു. രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം എഴുതി, ഒന്നാമത്തെ മരുന്ന്'നടത്തം' എന്ന് മലയാളത്തിൽ മരുന്നുശീട്ടിൽ കുറിച്ചിടുന്ന തലശ്ശേരിയിലെ അപൂർവ്വം മനുഷ്യപറ്റുള്ള ഡോക്ടർമാരിൽ പ്രഥമ സ്ഥാനീയനായിരുന്നു.കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും, പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്.

​റിട്ട. നഴ്സിംഗ് സൂപ്രണ്ട് വി.പി. രാധയാണ് ഭാര്യ. മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).

മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).

സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.

​സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/337416/chandrasekharan-the-popular-doctor-of-thalassery-passed-away)