---
title: "മാഹിയിലും റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു"
english_title: "Republic Day celebrated on a grand scale in Mahe too"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/338300/republic-day-celebrated-on-a-grand-scale-in-mahe-too"
published_at: "2026-01-26T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6977136d768c1_Untitled-5_copy.jpg"
keywords: []
---

# മാഹിയിലും റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു

> **Lead Summary:** മാഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. മാഹി മൈതാനിയിൽ നടന്ന പരേഡിൽ റീജിനൽ അഡ്മിനിസ്ട്രറ്റർ കെ മോഹൻ കുമാർ പതാക ഉയർത്തി സെല്യൂട്ട് സ്വീകരിച്ചു.

## Article Content

മാഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. മാഹി മൈതാനിയിൽ നടന്ന പരേഡിൽ റീജിനൽ അഡ്മിനിസ്ട്രറ്റർ കെ മോഹൻ കുമാർ പതാക ഉയർത്തി സെല്യൂട്ട് സ്വീകരിച്ചു.

പുതുച്ചേരി ലോക്കൽ പോലീസ്, ഐ ആർബി ,ഹോം ഗാർഡ്സ് എന്നിവരും, മാഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും പരേഡിൽ പങ്കെടുത്തു.

മാഹി പോലീസ് സൂപ്രണ്ട് വിനയകുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

സി.ഐ അനിൽ കുമാറാണ് പരേഡ് നയിച്ചത്.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/338300/republic-day-celebrated-on-a-grand-scale-in-mahe-too)