---
title: "സഹകരണ പെൻഷൻകാർ നയിക്കുന്ന സമര പ്രചരണ വടക്കൻ മേഖലാ ജാഥക്ക് തലശേരിയിൽ ഉജ്ജ്വല സ്വീകരണം"
english_title: "The protest march led by cooperative pensioners in the northern region received a warm welcome in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/339299/the-protest-march-led-by-cooperative-pensioners-in-the-northern-region-received-a-warm-welcome-in-thalassery"
published_at: "2026-01-31T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d9faa6447a_Untitled-2_copy.jpg"
keywords: []
---

# സഹകരണ പെൻഷൻകാർ നയിക്കുന്ന സമര പ്രചരണ വടക്കൻ മേഖലാ ജാഥക്ക് തലശേരിയിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** തലശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ പെൻഷൻകാർ സെക്രട്ടറിയേറ്റ് നടയിൽ ഫെബ്രുവരി 9 മുതൽ 18 വരെ റിലേ സത്യാഗ്രഹം നടത്തും.

## Article Content

തലശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ പെൻഷൻകാർ സെക്രട്ടറിയേറ്റ് നടയിൽ ഫെബ്രുവരി 9 മുതൽ 18 വരെ റിലേ സത്യാഗ്രഹം നടത്തും.

പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ നയിക്കുന്ന സമര പ്രചരണ വടക്കൻ മേഖലാ വാഹന ജാഥയ്ക്ക് തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നൽകി.

സഹകരണ പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷാമാശ്വാസം 2021 മുതൽ നിർത്തൽ ചെയ്തത് 10 ശതമാനമായി പുനഃസ്ഥാപിക്കുക,പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക - അതിന് മുന്നോടിയായി 15 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക,മെഡിസെപ് മാതൃകയിൽ മെഡിക്കൽ ഇൻഷൂറൻസ് നടപ്പിലാക്കുക,പെൻഷൻ പരിധി വർദ്ധിപ്പിക്കുക,മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക,പെൻഷൻ ബോർഡിന്റെ ഫണ്ടിലേക്ക് സംഘങ്ങളുടെ വിഹിതം ഉറപ്പ് വരുത്തുക,

പെൻഷൻ ബോർഡിൽ പെൻഷൻകാരുടെ പ്രാതിനിധ്യം - ജീവനക്കാരുടെ പ്രാതിനിധ്യത്തിന് തുല്ല്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് നടയിൽ ഫെബ്രുവരി 9 മുതൽ 17 വരെ നടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിൻ്റെ ഭാഗമായാണ് വടക്കൻ മേഖലാ ജാഥ നടത്തുന്നത്. കാസർകോട് മുതൽ തൃശ്ശൂർ വരെ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് തലശേരിയിൽ സ്വീകരണം നൽകി. പ്രതീക്ഷിച്ച ഡിഎ അനുവദിക്കാതെ സർക്കാർ സഹകരണ പെൻഷൻകാരെ അനിശ്ചിതകാല സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ മുണ്ടൂർ രാമകൃഷ്ണൻ പറഞ്ഞു. ജനാർദനൻ നമ്പ്യാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസി.എം.ഗോപാലകൃഷ്ണൻ എൻ വി അജയകുമാർ, അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. കെ.പവിത്രൻ സ്വാഗതവും, സി.വത്സൻ നന്ദിയും പറഞ്ഞു. കാസർകോഡ് നിന്നും 29നാരംഭിച്ച ജാഥ 4ന് തൃശ്ശൂരിൽ സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/339299/the-protest-march-led-by-cooperative-pensioners-in-the-northern-region-received-a-warm-welcome-in-thalassery)