---
title: "തളിപ്പറമ്പിൽ കാറിൽ വെച്ച് കലഹം ;  ചോദ്യംചെയ്യാൻ എത്തിയ പോലീസിനെ ഭീഷണിപ്പെടുത്തിയ ഒരാൾ പിടിയിൽ,നാല് പേർക്കെതിരെ കേസ്"
english_title: "A fight broke out in a car in Thaliparambi; A man who threatened the police who came to question him was arrested, a case was filed against four people"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/339694/a-fight-broke-out-in-a-car-in-thaliparambi-a-man-who-threatened-the-police-who-came-to-question-him-was-arrested-a-case-was-filed-against-four-people"
published_at: "2026-02-02T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980863554db8_Untitled-5_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ കാറിൽ വെച്ച് കലഹം ;  ചോദ്യംചെയ്യാൻ എത്തിയ പോലീസിനെ ഭീഷണിപ്പെടുത്തിയ ഒരാൾ പിടിയിൽ,നാല് പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കാറിൽ വെച്ച് കലഹം: ചോദ്യംചെയ്യാൻ എത്തിയ പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ,നാല് പേർക്കെതിരെ കേസ്. മയ്യില്‍ കയരളത്തെ ലങ്കന്‍ മടത്തില്‍ വീട്ടില്‍ എല്‍.എം.ജിജേഷിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍,സീനിയര്‍ സി.പി.ഒ പി.വി.വിജേഷ്, എന്നിവരുടെ നേതൃത്വത്തില്‍പിടികൂടിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുടുക്കിമൊട്ടയിലെ ഷാജി, കാവിന്‍മൂലിലെ രാജേഷ്, പ്രവീണ്‍, നമ്പ്രത്തെ രഞ്ജിത്ത് എന്നിവരുടെ പേരിലാണ് കേസ്.

## Article Content

തളിപ്പറമ്പ്: കാറിൽ വെച്ച് കലഹം: ചോദ്യംചെയ്യാൻ എത്തിയ പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ,നാല് പേർക്കെതിരെ കേസ്. മയ്യില്‍ കയരളത്തെ ലങ്കന്‍ മടത്തില്‍ വീട്ടില്‍ എല്‍.എം.ജിജേഷിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍,സീനിയര്‍ സി.പി.ഒ പി.വി.വിജേഷ്, എന്നിവരുടെ നേതൃത്വത്തില്‍പിടികൂടിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുടുക്കിമൊട്ടയിലെ ഷാജി, കാവിന്‍മൂലിലെ രാജേഷ്, പ്രവീണ്‍, നമ്പ്രത്തെ രഞ്ജിത്ത് എന്നിവരുടെ പേരിലാണ് കേസ്.

ഇന്നലെ വൈകുന്നേരം 5.24 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് സംഭവം. പറശിനിക്കടവ് ടോള്‍ബൂത്തിന് സമീപം പൊതു റോഡില്‍ വെച്ച് കെ.എല്‍-59 ജെ 9851 നമ്പര്‍ കാറില്‍ വെച്ച് നാലുപേര്‍ ചേര്‍ന്ന് ഒരാളുടെ കോളറില്‍ പിടിച്ച് വാക്തര്‍ക്കം നടക്കുന്നത് കണ്ട് വിവരം അന്വേഷിച്ച പോലീസ് സംഘത്തെ കാറില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ഭീഷണിപ്പെടുത്തുകായിരുന്നു.

പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ നാലുപേര്‍ ഓടിരക്ഷപ്പെടകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/339694/a-fight-broke-out-in-a-car-in-thaliparambi-a-man-who-threatened-the-police-who-came-to-question-him-was-arrested-a-case-was-filed-against-four-people)