---
title: "ആയില്യം നാളിൽ നാഗപൂജയും അഖണ്ഡ നാമജപവും ; കാഞ്ഞിരമുള്ളപറമ്പിലേക്ക് ഭക്തരുടെ ഒഴുക്ക്"
english_title: "Naga Puja and Akhand Nama Japam on Ayilyam Day; Devotees flock to Kanjiramullaparam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/339789/naga-puja-and-akhand-nama-japam-on-ayilyam-day-devotees-flock-to-kanjiramullaparam"
published_at: "2026-02-03T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981865fd48b8_Untitled-1_copy.jpg"
keywords: []
---

# ആയില്യം നാളിൽ നാഗപൂജയും അഖണ്ഡ നാമജപവും ; കാഞ്ഞിരമുള്ളപറമ്പിലേക്ക് ഭക്തരുടെ ഒഴുക്ക്

> **Lead Summary:** പെരിങ്ങാടി: ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മകര മാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമുചിതമായി നടന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡ നാമജപവും മുട്ട സമർപ്പണവും നടന്നു.

## Article Content

പെരിങ്ങാടി: ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മകര മാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമുചിതമായി നടന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡ നാമജപവും മുട്ട സമർപ്പണവും നടന്നു.

ഉച്ചയ്ക്ക് നടന്ന നാഗപൂജയ്ക്ക് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദഊട്ടും നടത്തി. ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ നടക്കും. ക്ഷേത്രത്തിലെ കുംഭമാസ ആയില്യം നാൾ ആഘോഷം മാർച്ച് 1 (ഞായർ) നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/339789/naga-puja-and-akhand-nama-japam-on-ayilyam-day-devotees-flock-to-kanjiramullaparam)