---
title: "വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു"
english_title: "Government revises tax-free limit for bringing gold from abroad"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/339823/government-revises-tax-free-limit-for-bringing-gold-from-abroad"
published_at: "2026-02-03T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698199185649b_download.jfif"
keywords: []
---

# വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു

> **Lead Summary:** വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു. തീരുവ നൽകാതെ പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകൾക്ക് 40 ഗ്രാം വരെയും സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം.

## Article Content

വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു. തീരുവ നൽകാതെ പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകൾക്ക് 40 ഗ്രാം വരെയും സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം.

ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് നിർദേശം. സ്വർണ നാണയങ്ങൾക്കോ കട്ടികൾക്കോ ആനുകൂല്യം ലഭിക്കില്ല. ഒരു വർഷമെങ്കിലും വിദേശത്ത് താമസിച്ചവർക്ക് മാത്രമേ ഇളവ് ലഭിക്കൂ എന്ന മുൻ വ്യവസ്ഥ തുടരും. നേരത്തെ പുരുഷന്മാർക്ക് 50,000 രൂപ വരെയും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള സ്വർണാഭരണങ്ങളുമാണ് നികുതിയില്ലാതെ കൊണ്ടുവരാൻ അനുവദിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/339823/government-revises-tax-free-limit-for-bringing-gold-from-abroad)