---
title: "പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി"
english_title: "Puralimala Muthappan flags off Madappura Thiruvappana festival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/340031/puralimala-muthappan-flags-off-madappura-thiruvappana-festival"
published_at: "2026-02-04T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982df4fd1d2c_6982bff842dc7_puralimala.jpg"
keywords: []
---

# പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

> **Lead Summary:** മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം തുടങ്ങി. കമ്മിറ്റി പ്രസിഡന്റ് കെ.കെ.മോഹൻദാസ് കൊടിയേറ്റി. വൈകിട്ട് പേരാവൂരിൽ നിന്ന് മടപ്പുരയിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര നടത്തി. ബുധനാഴ്ച രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ. വ്യാഴാഴ്ച രാത്രി എട്ടിന് മൾട്ടിവിഷ്വൽ വിൽ കലാമേള , ഒൻപതിന് ഗാനമേള. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഞണ്ടാടിയിൽ നിന്നുള്ള മുതക്കലശത്തിന് വരവേല്പ്.

## Article Content

മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം തുടങ്ങി. കമ്മിറ്റി പ്രസിഡന്റ് കെ.കെ.മോഹൻദാസ് കൊടിയേറ്റി. വൈകിട്ട് പേരാവൂരിൽ നിന്ന് മടപ്പുരയിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര നടത്തി. ബുധനാഴ്ച രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ. വ്യാഴാഴ്ച രാത്രി എട്ടിന് മൾട്ടിവിഷ്വൽ വിൽ കലാമേള , ഒൻപതിന് ഗാനമേള. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഞണ്ടാടിയിൽ നിന്നുള്ള മുതക്കലശത്തിന് വരവേല്പ്.

ഏഴ് മണിക്ക് വർണശബളമായ ഘോഷയാത്ര പേരാവൂരിൽ നിന്നും പുറപ്പെടും. രാത്രി 11ന് പുണ്യപുരാണ നാടകം , ശനിയാഴ്ച പുലർച്ചെ നാലിന് ഭഗവതിയുടെ രൂപം തമ്പുരാട്ടി , വൈകിട്ട് നാലിന് കൊടിയിറക്കം. ദിവസവും രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടവും ഉച്ചക്ക് 12.15നും രാത്രി 7.30നും പ്രസാദ സദ്യയും ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/340031/puralimala-muthappan-flags-off-madappura-thiruvappana-festival)