---
title: "തുടർച്ചയായ നാൽപ്പത്തിരണ്ടാം വർഷവും തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കണാരി മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് വിതരണം ചെയ്തു."
english_title: "For the 42nd consecutive year, the Kanari Master Memorial Endowment was distributed at St. Joseph's Higher Secondary School, Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/340173/for-the-42nd-consecutive-year-the-kanari-master-memorial-endowment-was-distributed-at-st-josephs-higher-secondary-school-thalassery"
published_at: "2026-02-04T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983689136a73_Untitled-1_copy.jpg"
keywords: []
---

# തുടർച്ചയായ നാൽപ്പത്തിരണ്ടാം വർഷവും തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കണാരി മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് വിതരണം ചെയ്തു.

> **Lead Summary:** തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കണാരി മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു. പഠനത്തിൽ മികവു പുലർത്തുന്ന നിർധന വിദ്യാർത്ഥികൾക്ക് ആണ് സ്കോളർ ഷിപ്പ് നൽകുന്നത്. തുടർച്ചയായ 42 ആം വർഷമാണ് എൻഡോവ്മെൻ്റ് വിതരണം ചെയ്യുന്നത്.1940 മുതൽ 1948 വരെ

## Article Content

തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കണാരി മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു. പഠനത്തിൽ മികവു പുലർത്തുന്ന നിർധന വിദ്യാർത്ഥികൾക്ക് ആണ് സ്കോളർ ഷിപ്പ് നൽകുന്നത്. തുടർച്ചയായ 42 ആം വർഷമാണ് എൻഡോവ്മെൻ്റ് വിതരണം ചെയ്യുന്നത്.1940 മുതൽ 1948 വരെ

സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രധാനധ്യാപകനായിരുന്നു കണാരി മാസ്റ്റർ. മാസ്റ്ററുടെ ശിഷ്യന്മാർ ചേർന്ന് രൂപീകരിച്ചതാണ് ഈ എൻഡോവ്മെൻ്റ് വിതരണം. പഠന രംഗത്ത് മുൻപന്തിയിലെത്തുന്ന സ്കൂൾ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്കാണ് തുടർച്ചയായ നാൽപ്പത്തിരണ്ടാം വർഷവും എൻഡോവ്മെന്റ് നൽകിയത്. സ്കൂൾ മാനേജർ റവ.ഫാദർ ബെന്നി മണപ്പാട്ട് ഉദ്ഘാടനം ചെയ്തു.

എൻഡോവ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.എം. രാജീവ് അധ്യക്ഷനായി. സെക്രട്ടറി എം.മനോഹരൻ, ഡോ.കെ.എം രാമകൃഷ്ണൻ, ഡോ. പി.എം രാമകൃഷ്ണൻ, ഡോ.കെ.പി രാമകൃഷ്ണൻ, എ.പി. പ്രകാശൻ, കെ.എൻ മനോജ്, ഇ.രാജൻ, ഡോ. ഡെന്നി ജോൺ, എ.പി രവീന്ദ്രൻ, ജോൺസൺ മാസ്റ്റർ, ഹോണോറിന ടീച്ചർ തുടങ്ങിയവർ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു.

പ്രധാനധ്യാപകൻ സി.ആർ ജെൻസൺ സ്വാഗതവും, ജാനറ്റ് ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/340173/for-the-42nd-consecutive-year-the-kanari-master-memorial-endowment-was-distributed-at-st-josephs-higher-secondary-school-thalassery)