---
title: "തലശേരിയെ ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫർ ശ്യാം ഇനി ഓർമ്മ   "
english_title: "Photographer Shyam, who framed Thalassery, is now remembered"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/340440/photographer-shyam-who-framed-thalassery-is-now-remembered"
published_at: "2026-02-06T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698578fbd7688_Untitled-1_copy.jpg"
keywords: []
---

# തലശേരിയെ ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫർ ശ്യാം ഇനി ഓർമ്മ   

> **Lead Summary:** ബി ഇ എം പി സ്കൂളിനടുത്ത ശ്യാം ഫോട്ടോസ് ഉടമ കായ്യത്ത് റോഡ് മുണ്ടങ്ങാടൻ ഹൗസിൽ എം ശ്യാം സുന്ദർ അന്തരിച്ചു. സി പി എം അവിഭക്ത തലശേരി ടൗൺ മുൻ ലോക്കൽ സെക്രട്ടറിയും വിദ്യാർഥി സംഘടനയുടെ ആദ്യകാല പ്രവർത്തകനുമാണ്. 1980 കളിലാണ് ഫോട്ടോഗ്രാഫി രംഗത്തെത്തുന്നത്.

## Article Content

ബി ഇ എം പി സ്കൂളിനടുത്ത ശ്യാം ഫോട്ടോസ് ഉടമ കായ്യത്ത് റോഡ് മുണ്ടങ്ങാടൻ ഹൗസിൽ എം ശ്യാം സുന്ദർ അന്തരിച്ചു. സി പി എം അവിഭക്ത തലശേരി ടൗൺ മുൻ ലോക്കൽ സെക്രട്ടറിയും വിദ്യാർഥി സംഘടനയുടെ ആദ്യകാല പ്രവർത്തകനുമാണ്. 1980 കളിലാണ് ഫോട്ടോഗ്രാഫി രംഗത്തെത്തുന്നത്.

ബാലൻ നായരുടെ ഗോഡ് സൺ സ്റ്റുഡിയോ വിലായിരുന്നു തുടക്കം. ടെമ്പിൾ ഗേറ്റ് ട്രെയിൻ ദുരന്തം ഉൾപ്പെടെ നിരവധി സംഭവങ്ങൾ മാധ്യമങ്ങൾക്കുവേണ്ടി പകർത്തിയത് ശ്യാം സുന്ദറാണ്.

ഫോട്ടോഗ്രാഫി രംഗത്ത് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: വി കെ പ്രേമജ. മക്കൾ: എം. ബിൽ ഹാൻ, എം ബിമൽ. ഉച്ചക്ക് ഒരു മണി മുതൽ രണ്ടരവരെ പൊതുദർശനം. തുടർന്ന്

മൂന്നുമണിക്ക് സംസ്കാരം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/340440/photographer-shyam-who-framed-thalassery-is-now-remembered)