---
title: "സ്ഥിരം ജോലി എന്നത് ഇനി സങ്കല്പം മാത്രമെന്ന് സ്പീക്കർ. അഡ്വ.എ.എൻ ഷംസീർ ;  തലശേരിയിൽ ജോർജ് ജോസഫ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Speaker says permanent job is just a concept now. Adv. A.N. Shamseer; George Joseph memorial organized in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/340804/speaker-says-permanent-job-is-just-a-concept-now-adv-an-shamseer-george-joseph-memorial-organized-in-thalassery"
published_at: "2026-02-07T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69876113270f2_Untitled-2_copy.jpg"
keywords: []
---

# സ്ഥിരം ജോലി എന്നത് ഇനി സങ്കല്പം മാത്രമെന്ന് സ്പീക്കർ. അഡ്വ.എ.എൻ ഷംസീർ ;  തലശേരിയിൽ ജോർജ് ജോസഫ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ബാങ്കിംഗ് മേഖലയിലുൾപ്പടെ സ്ഥിരം ജോലി എന്നത് സങ്കല്പം മാത്രമായി മാറുകയാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ.

## Article Content

ബാങ്കിംഗ് മേഖലയിലുൾപ്പടെ സ്ഥിരം ജോലി എന്നത് സങ്കല്പം മാത്രമായി മാറുകയാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ.

ആൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ, തലശ്ശേരി സ്പോർട്‌സ് അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജോർജ് ജോസഫ് അനുസ്മരണ പ്രഭാഷണം തലശേരി സംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന സ്ഥിതി വിശേഷമാണ് ബാങ്കിംഗ് മേഖലയിലുൾപ്പടെ ഉണ്ടാവുക. സ്ഥിരം ജോലി ഉണ്ടായിരുന്നു എന്നത് ഇനി പുതുതലമുറക്ക് വിശ്വസിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു.

സണ്ണി ജോസഫ് എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായി. എ.കെ.ബി.ആർ.എഫ് ജില്ലാ ചെയർമാൻ സി. ഉമാപതി അധ്യക്ഷത വഹിച്ചു. 'ആരോഗ്യമേഖലയിലെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഡോ. ആശിഷ് ബെൻസ് അനുസ്മരണ പ്രഭാഷണം നടത്തി.

അഡ്വ സി.പി നിഷാദ്, ചൂര്യയി ചന്ദ്രൻ,

എൻ.യു.ജോൺ,

എ.സി.മാധവൻ,

സെബാസ്റ്റ്യൻ ജോർജ്,

ഡോ ഡോളി ജോർജ്,

വി.പി രാഘവൻ,

കെ ബാലകൃഷ്ണൻ,

ഇ.എ.വി നമ്പൂതിരി,

ഡോ. മധുസൂദനൻ എം.കെ,

സി.അശോക് കുമാർ,

കെ.കെ.പ്രസാദ്,

കെ.പി.പ്രഭാകരൻ,

പി.അശോകൻ,

എ ഹരിദാസ്,

കെ.സുരേന്ദ്രനാഥ്,

എം.പി പവിത്രൻ,

കെ.രാമകൃഷ്ണൻ,

പി.ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/340804/speaker-says-permanent-job-is-just-a-concept-now-adv-an-shamseer-george-joseph-memorial-organized-in-thalassery)