---
title: "പറ്റാവുന്നിടത്തൊക്കെ വര്‍ഗ്ഗീയ വിഭജനം ഉണ്ടാക്കുവാന്‍  സി.പി.എം  ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ; പുതുയുഗ യാത്രക്ക് തലശേരിയിലും ഉജ്വല വരവേൽപ്പ്"
english_title: "Muslim League National General Secretary P. K. Kunhalikutty says that the  CPM is trying to create communal division wherever possible. ; Warm welcome for the new era journey in Thalassery too"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/341159/muslim-league-national-general-secretary-p-k-kunhalikutty-says-that-the-cpm-is-trying-to-create-communal-division-wherever-possible-warm-welcome-for-the-new-era-journey-in-thalassery-too"
published_at: "2026-02-10T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698aba9738ed9_1001101539.jpg"
keywords: []
---

# പറ്റാവുന്നിടത്തൊക്കെ വര്‍ഗ്ഗീയ വിഭജനം ഉണ്ടാക്കുവാന്‍  സി.പി.എം  ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ; പുതുയുഗ യാത്രക്ക് തലശേരിയിലും ഉജ്വല വരവേൽപ്പ്

> **Lead Summary:** പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് പൊളിച്ച സംഭവം തൊട്ട് ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായത്തിന്റെ ഐക്യത്തിനായി യു. ഡി. എഫ് നിലകൊണ്ടപ്പോള്‍  സി. പി. എം വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ചുവട് പിടിത്ത് വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുവാനും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് പാഷാണം വര്‍ക്കിയുടെ പണിയാണ് സി. പി. എം നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് കാര്യമനസിലായി  എന്നതിന്റെ തെളിവാണ് ഹിതപരിശോധനയിലും വി. ഡിസതീശന് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നഅംഗീകാരമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. യു. ഡി. എഫിനും സതീശനുമൊക്കെ നിരന്തരമായ അംഗീകാരം ജനങ്ങള്‍ കൊടുക്കുന്നുവെങ്കില്‍ അതവരുടെ ദുരിതത്തില്‍ നിന്നും കരകയറാനാണെന്ന് ഇനിയെങ്കിലും സി. പി. എം മനസിലാക്കേണ്ടതുണ്ട്. ഒരു ദശകം പിന്നിട്ട ദുരിതത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. നിലപാടെടുത്ത് ഉറച്ച മതേതരത്വ ടെസ്റ്റ് പാസായവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ന്യൂന പക്ഷ സമുദായത്തിന്റെ ഇടയില്‍ കടുത്ത വര്‍ഗ്ഗീയത പ്രചരിപ്പിക്കുവാന്‍ വേണ്ടി ഇടതുപക്ഷം കെട്ടിക്കൊടുത്ത വേദിയില്‍  വന്ന് പ്രസംഗിച്ച അത്തരം ആളുകള്‍ തീവ്രമായ തീതുപ്പുന്ന വര്‍ഗ്ഗീയത ഇവിടെനിന്നും പറഞ്ഞപ്പോള്‍ അതിനെതിരായി മറുപടി പറയാന്‍ തലശ്ശേരിയില്‍ വന്നുവെന്ന്് അഭിമാന പൂര്‍വ്വം താന്‍ പറയുകയാണ്.  അന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഒലിച്ചുപോകുമെന്ന് പറഞ്ഞവരുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ  വളര്‍ച്ച പഴയതില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യാത്ര പ്രതിപക്ഷത്തിന്റെ യാത്രയല്ല നാളെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പുതിയ കേരളം വീണ്ടെടുക്കാനുള്ള യാത്ര യാത്രയാണെന്നും അത് ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന്  മറുപടി പ്രസംഗത്തില്‍ വി. ഡി സതീശന്‍ പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന യു. ഡി. എഫ് സര്‍ക്കാര്‍ തലശ്ശേരിയുടെചരിത്രവും പാരമ്പര്യവും പ്രൗഡിയും മുഖ്യ അജണ്ടയായിരിക്കുമെന്നും ഷാഫിപറമ്പില്‍ എം. പി പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.  

 ചടങ്ങില്‍ യു.  ഡി. എഫ് ചെയര്‍മാന്‍ എന്‍ മഹമ്മൂദ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം. പി, അടൂര്‍ പ്രകാശ്, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, രമ്യ  ഹരിദാസ്, ചന്ദ്രന്‍ തില്ലങ്കേരി,  അഡ്വ. ടി ആസഫലി, ബി. ആര്‍ എം ഷഫീര്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, പി. ടി മാത്യൂ, അഡ്വ. അബ്ദുള്‍ കരീം ചേലേരി,  കെ. ടി സഹദുള്ള , അഡ്വ. കെ. എ ലത്തീഫ്, വി. എ നാരായണന്‍, സോണി സബാസ്റ്റിയന്‍, സജ്ജീവ് മാറോളി, എം. പി അരവിന്ദാക്ഷന്‍, തങ്കച്ചന്‍, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി. സി പ്രസാദ്, അജീര്‍, ടി. ഒ മോഹനന്‍, അഡ്വ. ഷുഹൈബ്, പി. ജി പ്രസന്ന കുമാര്‍, പാളയം സതീഷ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/341159/muslim-league-national-general-secretary-p-k-kunhalikutty-says-that-the-cpm-is-trying-to-create-communal-division-wherever-possible-warm-welcome-for-the-new-era-journey-in-thalassery-too)