---
title: "ശബരിമല സ്വർണക്കൊള്ളക്കേസിൽ  കേന്ദ്ര - സംസ്ഥാന  സർക്കാരുകൾ പ്രതികൾക്ക് കൂട്ടുനിൽക്കുകയാണെന്ന്  രമേശ് പറമ്പത്ത് എംഎൽഎ"
english_title: "Ramesh Parambath MLA says that the central and state governments are supporting the accused in the Sabarimala gold robbery case."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/341326/ramesh-parambath-mla-says-that-the-central-and-state-governments-are-supporting-the-accused-in-the-sabarimala-gold-robbery-case"
published_at: "2026-02-11T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c0e13d1e7a_Untitled-3_copy.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ളക്കേസിൽ  കേന്ദ്ര - സംസ്ഥാന  സർക്കാരുകൾ പ്രതികൾക്ക് കൂട്ടുനിൽക്കുകയാണെന്ന്  രമേശ് പറമ്പത്ത് എംഎൽഎ

> **Lead Summary:** ശബരിമല സ്വർണക്കൊള്ള കേസിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രതികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു. കേരളത്തിൽ സി പി എമ്മിൻ്റെ മുൻ എം എൽ എക്ക് ജയിൽ ശിക്ഷ ലഭിച്ചിട്ട് പോലും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

ശബരിമല സ്വർണക്കൊള്ള കേസിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രതികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു. കേരളത്തിൽ സി പി എമ്മിൻ്റെ മുൻ എം എൽ എക്ക് ജയിൽ ശിക്ഷ ലഭിച്ചിട്ട് പോലും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തക്കൽ പതിനാലാം വാർഡ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.കെ.വത്സൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ, ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് പി.പി.വിനോദൻ, കെ.വി.മോഹനൻ, ഡി.സി.സി ജനറൽ സെക്രട്ടറി വി.സി പ്രസാദ്, സി പ്രീത, വി.പി.സുഗേഷ്, കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ആശാലത എന്നിവർ പ്രസംഗിച്ചു.എ.ഐ.സി.സി.ട്രെയിനർ സജീവ് ഒതയോത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു എന്നിവർ പ്രവർത്തകർക്ക് ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/341326/ramesh-parambath-mla-says-that-the-central-and-state-governments-are-supporting-the-accused-in-the-sabarimala-gold-robbery-case)