---
title: "തലശേരിയിൽ രൂപമാറ്റം വരുത്തിയ കാറുകളിൽ അപകടകരമായ സഞ്ചാരം ;   നിയമലംഘനം നടത്തിയ രണ്ട് കാറുകൾ പിടികൂടി പിഴയിട്ടു"
english_title: "Dangerous driving in modified cars in Thalassery; Two cars caught violating the law and fined"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/341678/dangerous-driving-in-modified-cars-in-thalassery-two-cars-caught-violating-the-law-and-fined"
published_at: "2026-02-13T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ead349dca7_b165bb76-f84e-4a20-aa8e-10ce25ffaa6f.jpg"
keywords: []
---

# തലശേരിയിൽ രൂപമാറ്റം വരുത്തിയ കാറുകളിൽ അപകടകരമായ സഞ്ചാരം ;   നിയമലംഘനം നടത്തിയ രണ്ട് കാറുകൾ പിടികൂടി പിഴയിട്ടു

> **Lead Summary:** ഭീതിജനകമായ ശബ്ദം പുറപ്പെടുവിച്ച് നഗരത്തിൽ ഓടിയ രൂപമാറ്റം വരുത്തിയ രണ്ടു കാറുകൾ തലശ്ശേരി ട്രാഫിക് പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഉടമകൾക്ക് 5,000, 8,000 രൂപ വീതം പിഴ ചുമത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം.

## Article Content

ഭീതിജനകമായ ശബ്ദം പുറപ്പെടുവിച്ച് നഗരത്തിൽ ഓടിയ രൂപമാറ്റം വരുത്തിയ രണ്ടു കാറുകൾ തലശ്ശേരി ട്രാഫിക് പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഉടമകൾക്ക് 5,000, 8,000 രൂപ വീതം പിഴ ചുമത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം.

കെ.എൽ 58 എസ് 1717, കെ.എൽ 54 എം 8444 നമ്പർ കാറുകളാണ് പിടികൂടിയത്. സൈലൻസറിൽ രൂപമാറ്റം വരുത്തി ഉഗ്രശബ്ദം പുറപ്പെടുവിച്ച് ഓടുന്നത് കണ്ടാണ് ട്രാഫിക് പൊലീസ് പിന്തുടർന്നത്. കസ്റ്റഡിയിലെടുത്ത കാറുകൾ പലവിധത്തിൽ രൂപ മാറ്റം വരുത്തിയതായും കണ്ടെത്തി.

ഗ്ലാസുകളിലും ടെയിൽ ലാമ്പുകളിലും കറുത്ത കൂളിങ്ങ് ഒട്ടിച്ച നിലയിലായിരുന്നു. ഇവയിലൊന്നിൽ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി സ്റ്റിക്കറിലാണ് നമ്പർ പതിച്ചത്. പടക്കം പൊട്ടുന്ന രീതിയിലുള്ള ഉഗ്രശബ്ദമാണ് സൈലൻസറുകളിൽ നിന്നും പുറപ്പെടുവിച്ചിരുന്നത്. വഴിയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഭയപ്പെടുത്തുന്ന രീതിയിലാണ് യുവാക്കൾ നഗരത്തിൽ വാഹനം ഓടിച്ചത്.

ട്രാഫിക് എസ്.ഐ അശോകൻ്റെ നേതൃത്വത്തിലുള്ള സംഘം കാറുകൾ വിശദമായി പരിശോധിച്ചാണ് നിയമലംഘനം കണ്ടെത്തിയത്. നിയമലംഘനം നടത്തിയ കാറുകൾ പൂർവ രൂപത്തിലാക്കി രണ്ട് ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പറഞ്ഞാണ് ഉടമകൾക്ക് വിട്ടു നൽകിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/341678/dangerous-driving-in-modified-cars-in-thalassery-two-cars-caught-violating-the-law-and-fined)