---
title: "ശിവരാത്രി ; ശ്രീ തൃക്കൈ ശിവക്ഷേത്രത്തിൽ 108 പ്രദക്ഷിണത്തിന് ഭക്തജന പ്രവാഹം"
english_title: "Shivaratri; Devotees flock to Sri Thrikkai Shiva Temple for 108 circumambulations"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/342118/shivaratri-devotees-flock-to-sri-thrikkai-shiva-temple-for-108-circumambulations"
published_at: "2026-02-15T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69918d2bebc93_1001109177.jpg"
keywords: []
---

# ശിവരാത്രി ; ശ്രീ തൃക്കൈ ശിവക്ഷേത്രത്തിൽ 108 പ്രദക്ഷിണത്തിന് ഭക്തജന പ്രവാഹം

> **Lead Summary:** തലശേരി: തലശേരി ശ്രീ തൃക്കൈ ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കാലത്ത് 5 മണി മുതൽ 108 പ്രദക്ഷിണം നടന്നു പ്രദക്ഷിണത്തിന് എ.രഞ്ജിത്, വി. വിമേഷ് , പി. രഞ്ചൻ എന്നിവർ നേതൃത്വം നൽകി

## Article Content

തലശേരി: തലശേരി ശ്രീ തൃക്കൈ ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കാലത്ത് 5 മണി മുതൽ 108 പ്രദക്ഷിണം നടന്നു പ്രദക്ഷിണത്തിന് എ.രഞ്ജിത്, വി. വിമേഷ് , പി. രഞ്ചൻ എന്നിവർ നേതൃത്വം നൽകി

കാലത്ത് 10 മണിക്ക് ശ്രീ പ്രകാശൻ മേലൂർ ആധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രത്തിൽ വിവിധ പൂജകളും അഭിഷേകങ്ങളും നടന്നു.

വൈകുന്നേരം 5 മണിക്ക് തിടമ്പ് നൃത്തവും ദീപാരാപനക്ക് ശേഷം നൃത്തനൃത്യങ്ങളും തിരുവാതിര കളിയും ഭക്തിഗാന സുധ എന്നീ കലാപരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/342118/shivaratri-devotees-flock-to-sri-thrikkai-shiva-temple-for-108-circumambulations)