---
title: "തലശേരിയിൽ നിന്നും  ചൊക്ലി – കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള കെ.എസ്.ആർ.ടി.സി  ബസ് സർവീസിന് തുടക്കം"
english_title: "KSRTC bus service from Thalassery to Chokli – Kodiyeri Balakrishnan Memorial Govt. College begins"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/342549/ksrtc-bus-service-from-thalassery-to-chokli-kodiyeri-balakrishnan-memorial-govt-college-begins"
published_at: "2026-02-17T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994a1045dee6_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ നിന്നും  ചൊക്ലി – കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള കെ.എസ്.ആർ.ടി.സി  ബസ് സർവീസിന് തുടക്കം

> **Lead Summary:** ചൊക്ലി – കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് വഴിയുള്ള പുതിയ KSRTC ബസ് സർവീസ് കാഞ്ഞിരത്തിന്കീഴ് ടൗണിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

ചൊക്ലി – കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് വഴിയുള്ള പുതിയ KSRTC ബസ് സർവീസ് കാഞ്ഞിരത്തിന്കീഴ് ടൗണിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ഫ്ലാഗ് ഓഫ് ചടങ്ങ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. ചടങ്ങിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമായ ഈ സർവീസ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ ചുവടുവെയ്പാണെന്ന് സ്പീക്കർ പറഞ്ഞു.

തലശ്ശേരി, മാടപ്പീടിക, മഞ്ഞോടി, പാറാൽ, പള്ളൂർ, കാഞ്ഞിരത്തിന്കീഴ്, ചൊക്ലി, KBMG കോളേജ് (ചൊക്ലി FHC), നാരായണൻ പറമ്പ്, ഒളവിലം, പള്ളിക്കുന്ന്, പടന്നക്കര തുടങ്ങിയ സ്ഥലങ്ങളിലൂടെ ബസ് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കോളേജ് കുട്ടികളുടെ ഫ്ലാഷ് മൊബ് ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/342549/ksrtc-bus-service-from-thalassery-to-chokli-kodiyeri-balakrishnan-memorial-govt-college-begins)