---
title: "കോർ ഓഫ് സിഗ്നൽസിൻ്റെ 116 മത് വാർഷികാഘോഷവും, തലശേരി സിഗ്നലേഴ്സിൻ്റെ മൂന്നാം വാർഷികവും നടന്നു."
english_title: "The 116th anniversary of the Corps of Signals and the third anniversary of the Thalassery Signallers were celebrated."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/343799/the-116th-anniversary-of-the-corps-of-signals-and-the-third-anniversary-of-the-thalassery-signallers-were-celebrated"
published_at: "2026-02-23T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c6fece415a_Untitled-1_copy.jpg"
keywords: []
---

# കോർ ഓഫ് സിഗ്നൽസിൻ്റെ 116 മത് വാർഷികാഘോഷവും, തലശേരി സിഗ്നലേഴ്സിൻ്റെ മൂന്നാം വാർഷികവും നടന്നു.

> **Lead Summary:** തലശേരി: കോർ ഓഫ് സിഗ്നൽസിൻ്റെ 116 മത് വാർഷികാഘോഷവും, തലശേരി സിഗ്നലേഴ്സിൻ്റെ മൂന്നാം വാർഷികവും നടന്നു.

## Article Content

തലശേരി: കോർ ഓഫ് സിഗ്നൽസിൻ്റെ 116 മത് വാർഷികാഘോഷവും, തലശേരി സിഗ്നലേഴ്സിൻ്റെ മൂന്നാം വാർഷികവും നടന്നു.

തലശേരി പാരിസ് പ്രസിഡൻസിയിൽ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും, ആദരായനവും നടന്നു.സേനാ മെഡൽ രക്ഷാധികാരി മേജർ ജനറൽ ടി. പത്മിനി ഉദ്ഘാടനം ചെയ്തു.തലശ്ശേരി സിഗ്‌നലേഴ്‌സ് പ്രസിഡണ്ട് കെ എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു.കേണൽ സാവിത്രിയമ്മമുഖ്യാതിഥിയായി.കെ കെ വിജയൻ,സി.എ. ജയരാജൻ, എ.കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.80 വയസ്സ് പിന്നിട്ട അംഗങ്ങളായ വി കെ ദേവരാജൻ, എ. എം ചന്ദ്രൻ എന്നിവരെ ആദരിച്ചു.

അസ്ത്ര പ്രീ കോച്ചിംഗ് സെൻ്റർ ഓർഗനൈസർ കെ കെ വിജയാനന്ദിനെ ചടങ്ങിൽ അനുമോദിച്ചു.

വിദ്യാഭ്യാസ തലത്തിലും യുവജനോത്സവത്തിലും ഉയർന്ന സ്ഥാനങ്ങൾ നേടിയ തലശ്ശേരി സിഗ്നൽസിലെ അംഗങ്ങളുടെ കൊച്ചുമക്കളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/343799/the-116th-anniversary-of-the-corps-of-signals-and-the-third-anniversary-of-the-thalassery-signallers-were-celebrated)