---
title: "തിരുവങ്ങാട്  മേഖലാ ഹിന്ദു ഏകതാ സമ്മേളനം  തലശേരിയിൽ നടന്നു."
english_title: "The Thiruvangad Regional Hindu Unity Conference was held in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/343800/the-thiruvangad-regional-hindu-unity-conference-was-held-in-thalassery"
published_at: "2026-02-23T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c70ce8a15c_Untitled-2_copy.jpg"
keywords: []
---

# തിരുവങ്ങാട്  മേഖലാ ഹിന്ദു ഏകതാ സമ്മേളനം  തലശേരിയിൽ നടന്നു.

> **Lead Summary:** മേലൂട്ട് മുത്തപ്പൻ മടപ്പുര പരിസരത്ത് നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു.ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഭദ്രദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി. ഹിന്ദു ഐക്യവേദി കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ മുഖ്യാതിഥിയായി.

## Article Content

മേലൂട്ട് മുത്തപ്പൻ മടപ്പുര പരിസരത്ത് നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു.ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഭദ്രദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി. ഹിന്ദു ഐക്യവേദി കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ മുഖ്യാതിഥിയായി.

ആർ.എസ്.എസ് ഉത്തര കേരള പ്രാന്ത കാര്യകാരി സദസ്യൻ ശ്രീജിത്ത് തണ്ട്രായി മുഖ്യ പ്രഭാഷണം നടത്തി. തിരുവങ്ങാട് ഹിന്ദു ഏകതാ പ്രസിഡണ്ട് കെ.എം ധർമ്മപാലൻ അധ്യക്ഷനായി. ആർ.എസ്.എസ് വിഭാഗ് സഹകാര്യവാഹ് കെ. ശ്രീജേഷ് സ്വാഗതവും രജനി പ്രദീപ് നന്ദിയും പറഞ്ഞു. തിരുവങ്ങാട് വാദ്യകലാ അക്കാദമിയുടെ തായമ്പക, ജഗന്നാഥ് ഭജന സമിതിയുടെ ഭജന, തിരുവങ്ങാട് പ്രദേശത്തുള്ളവരുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/343800/the-thiruvangad-regional-hindu-unity-conference-was-held-in-thalassery)