---
title: "തലശേരിയിൽ  സ്പീക്കറുടെ ക്യാമ്പോഫീസ് പരിസരം പൊലീസ് വലയത്തിൽ ;  ബിജെപി മാർച്ച് അല്പസമയത്തിനകം"
english_title: "Police cordon off Speaker's camp office in Thalassery; BJP march to begin shortly"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/344316/police-cordon-off-speakers-camp-office-in-thalassery-bjp-march-to-begin-shortly"
published_at: "2026-02-26T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fdb01ae2fa_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ  സ്പീക്കറുടെ ക്യാമ്പോഫീസ് പരിസരം പൊലീസ് വലയത്തിൽ ;  ബിജെപി മാർച്ച് അല്പസമയത്തിനകം

> **Lead Summary:** തലശേരി: തലശേരിയുടെ വികസനത്തെ പിന്നോട്ടടിച്ച ഇടതുപക്ഷ ജനവഞ്ചനക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി നടത്തുന്ന പ്രതിഷേധ മാർച്ച് അല്പസമയത്തിനകം നടക്കും.

## Article Content

തലശേരി: തലശേരിയുടെ വികസനത്തെ പിന്നോട്ടടിച്ച ഇടതുപക്ഷ ജനവഞ്ചനക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി നടത്തുന്ന പ്രതിഷേധ മാർച്ച് അല്പസമയത്തിനകം നടക്കും.

രാമകൃഷ്ണാ മന്ദിരത്തിൽ നിന്നും പ്രകടനമായാണ് പ്രവർത്തകരെത്തുക. ക്യാമ്പോഫീസ് പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ചിനെ തടയാൻ തയ്യാറായിക്കഴിഞ്ഞു.

അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതിയംഗം ഒ. നിധീഷ് മാർച്ച് ഉദ്ഘാടനം ചെയ്യും. കെ. ലിജേഷ്, എൻ.ഹരിദാസ്, അഡ്വ. രത്നാകരൻ, എൻ. സുമേഷ് എന്നിവർ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/344316/police-cordon-off-speakers-camp-office-in-thalassery-bjp-march-to-begin-shortly)