---
title: "തലശേരി പോലീസിനെ വെട്ടിച്ച് 37 വർഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ ഒടുവിൽ  വാറണ്ട് സ്‌ക്വാഡ് വലയിൽ കുടുക്കി"
english_title: "The rape accused, who evaded the Thalassery police for 37 years, was finally caught by the warrant squad."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/344363/the-rape-accused-who-evaded-the-thalassery-police-for-37-years-was-finally-caught-by-the-warrant-squad"
published_at: "2026-02-26T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ff96522b99_699fd7d1576e9_court.jpg"
keywords: []
---

# തലശേരി പോലീസിനെ വെട്ടിച്ച് 37 വർഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ ഒടുവിൽ  വാറണ്ട് സ്‌ക്വാഡ് വലയിൽ കുടുക്കി

> **Lead Summary:** തലശ്ശേരി നിയമത്തിൻ്റെ കണ്ണുവെട്ടിച്ച് മൂന്ന് പതിറ്റാണ്ടോളം നാട്ടിലും വിദേശ ത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതിയെ തലശ്ശേരി എ.എസ്.പി. ഡോ.നന്ദഗോപൻ ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ. സൈഫുദീൻറെ നേതൃത്വത്തിൽ രൂപീകരിച്ച വാറണ്ട് സ്‌ക്വാഡ് പിന്തുടർന്ന് വലയിൽ വീഴ്ത്തി.

## Article Content

തലശ്ശേരി നിയമത്തിൻ്റെ കണ്ണുവെട്ടിച്ച് മൂന്ന് പതിറ്റാണ്ടോളം നാട്ടിലും വിദേശ ത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതിയെ തലശ്ശേരി എ.എസ്.പി. ഡോ.നന്ദഗോപൻ ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ. സൈഫുദീൻറെ നേതൃത്വത്തിൽ രൂപീകരിച്ച വാറണ്ട് സ്‌ക്വാഡ് പിന്തുടർന്ന് വലയിൽ വീഴ്ത്തി.

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത ഗുഡ്‌സ് ഷെഡ് റോഡ് പരിസരത്തെ ഗുൽസാറിൽ മുഹമ്മദ് ഷകിലാണ് (58) കുടുങ്ങിയത്. രക്ഷപ്പെടാൻ മറ്റ് വഴികളില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിദേശത്ത് നിന്നും രഹസ്യമായി തലശേരിയിലെത്തിയ ഷകീൽ വിടാതെ പി ന്തുടർന്ന പോലീസിനെ കബളിപ്പിച്ച് കോടതിയിൽ കീഴടങ്ങുകയായിരുന്നു.

1989-ൽ തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണി യാൾ. നിയമത്തിന് കീഴടങ്ങിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് തലശ്ശേരി സബ് ജയിലിൽ റിമാൻഡ് ചെയ്‌തു.

പീഡനക്കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ഒളിവിൽ പോയ ശക്കീൽ തലശ്ശേരിയിൽ നിന്നും മുങ്ങി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിച്ചു കഴിയവേ വ്യാജ വിലാസത്തിൽ പാസ്‌പോർട്ടെടുത്ത് വിദേശത്തേ ക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ 28 വർഷമായി ഗൾഫിൽ ഒളിവിൽ കഴിഞ്ഞുവരി കയായിരുന്നു.

പ്രതിയുടെതാണെന്ന് ലഭിച്ച വിലാസത്തിൽ മലപ്പുറത്ത് ചെന്ന് പോലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു വിലാസം ഇല്ല എന്ന് മനസ്സിലായി. തുടർന്ന് വീട്ടുപേരിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പാസ്പോർട്ട് വിവരം സംഘടിപ്പിച്ചു.

പ്രതി വിദേശത്ത് ഉണ്ടെന്ന് മനസിലാക്കിയ പോലീസിൻ്റെ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ചു. ഗൾഫിലും കുറ്റകൃത്യം ചെയ്തതതിനാൽ, ഇയാൾ ഗൾഫിലെ ഒരു ജയിലിൽ തടവിൽ കഴിയുന്നതായി വിവരം ലഭിച്ചു.

തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചു. ഇതോടെ ഇനി രക്ഷപെടാൻ മറ്റ് രാർഗങ്ങളില്ലെന്ന് തിരിച്ചറിഞ്ഞ ശക്കീൽ നാട്ടിലെത്തി കോടതിയിൽ ഹാജരാകുകയാ യിരുന്നു.

സബ് ഇൻസ്പെക്ടർ എം ടി പി സൈഫുദ്ധീൻ, സീനിയർ സിവിൽ പോലി സ് ഓഫീസർ ആലക്കണ്ടി നിധീഷ്, സിവിൽ പോലീസ് ഓഫീസർ സി കെ നിധിൻ എന്നിവരടങ്ങുന്ന സംഘമാണ് ശക്കിലിനെ വിടാതെ പിന്തുടർന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെലമ്പ്ര ബേങ്ക് കേസിലെ പ്രധാന പ്രതിയായ വയനാട് സ്വദേശിയടക്കം മുങ്ങി നടക്കുന്ന ഇരുപതോളം പ്രതികളെ സംസ്ഥാനത്തിനകത്തും പുറത്തും വച്ച് സ്ക്വാഡ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/344363/the-rape-accused-who-evaded-the-thalassery-police-for-37-years-was-finally-caught-by-the-warrant-squad)