---
title: "തലശേരിയിൽ സ്പീക്കറുടെ ക്യാമ്പോഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ഉന്തും, തള്ളും ; മാർച്ച് ജനവഞ്ചനക്കും, വികസനമുരടിപ്പിനുമെതിരെ"
english_title: "Pushing and shoving in BJP's march to Speaker's camp office in Thalassery; March against betrayal of people and stunted development"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/344390/pushing-and-shoving-in-bjps-march-to-speakers-camp-office-in-thalassery-march-against-betrayal-of-people-and-stunted-development"
published_at: "2026-02-26T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a01071a4b74_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ സ്പീക്കറുടെ ക്യാമ്പോഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ഉന്തും, തള്ളും ; മാർച്ച് ജനവഞ്ചനക്കും, വികസനമുരടിപ്പിനുമെതിരെ

> **Lead Summary:** (www.thalasserynews.in0തലശ്ശേരി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ സ്പീക്കറുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. സ്പീക്കറുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ ന്യൂമാഹി സി ഐ എ.വി ദിനേശിൻ്റെ നേതൃത്വത്തിൽ മാർച്ച് പൊലീസ് തടഞ്ഞു. അല്പനേരം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു.

## Article Content

(www.thalasserynews.in0തലശ്ശേരി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ സ്പീക്കറുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. സ്പീക്കറുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ ന്യൂമാഹി സി ഐ എ.വി ദിനേശിൻ്റെ നേതൃത്വത്തിൽ മാർച്ച് പൊലീസ് തടഞ്ഞു. അല്പനേരം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു.

തലശ്ശേരി മണ്ഡലത്തിലെ വികസന മുരടിപ്പിനും ഇടതുപക്ഷ ജനവഞ്ചനയ്ക്കുമെതിരെയാണ് ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്കര്‍ അഡ്വ എ.എന്‍. ഷംസീറിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഓഫീസ് പരിസരത്ത് വച്ച് തലശേരി സിഐയുടെ ചുമതല വഹിക്കുന്ന എ.വി ദിനേശിൻ്റെ നേതൃത്വത്തിൽ പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി മാർച്ച് തടഞ്ഞു.

ബിജെപി സംസ്ഥാന സമിതി അംഗം ഒ. നിധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ് അധ്യക്ഷനായി. ബിജെപി കതിരൂര്‍ മണ്ഡലം പ്രസിഡണ്ട് ഒ സന്തോഷ് സ്വാഗതം പറഞ്ഞു. എം.പി സുമേഷ്, അഡ്വ മിലി ചന്ദ്ര എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണ മന്ദിരത്തിൽ നിന്നുമാരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/344390/pushing-and-shoving-in-bjps-march-to-speakers-camp-office-in-thalassery-march-against-betrayal-of-people-and-stunted-development)