---
title: "നടിയെ ആക്രമിച്ച കേസിൽ  ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ ; വിചാരണ നീതിപൂർവം നടന്നില്ലെന്ന് ആരോപണം"
english_title: "Government files appeal in High Court in actress attack case; alleges trial was not fair"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/344653/government-files-appeal-in-high-court-in-actress-attack-case-alleges-trial-was-not-fair"
published_at: "2026-02-27T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1b525d8f17_Untitled-2_copy.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസിൽ  ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ ; വിചാരണ നീതിപൂർവം നടന്നില്ലെന്ന് ആരോപണം

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ. വിചാരണ നീതിപൂർവ്വം നടന്നില്ലെന്നും തെളിവുകൾ പരിശോധിച്ചത് പക്ഷപാതപരമായിട്ടാണെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനി-ദിലീപ് ബന്ധത്തിന് നിരവധി തെളിവുണ്ട്. വിചാരണക്കോടതി തെളിവ് പരിശോധിക്കുന്നതിലടക്കം കാണിച്ചിട്ടുള്ള വളരെ ഗുരുതരമായ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വളരെ വിശദമായി അപ്പീലാണ് നൽകിയിരിക്കുന്നത്.

## Article Content

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ. വിചാരണ നീതിപൂർവ്വം നടന്നില്ലെന്നും തെളിവുകൾ പരിശോധിച്ചത് പക്ഷപാതപരമായിട്ടാണെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനി-ദിലീപ് ബന്ധത്തിന് നിരവധി തെളിവുണ്ട്. വിചാരണക്കോടതി തെളിവ് പരിശോധിക്കുന്നതിലടക്കം കാണിച്ചിട്ടുള്ള വളരെ ഗുരുതരമായ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വളരെ വിശദമായി അപ്പീലാണ് നൽകിയിരിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിൽ വളരെ ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ 6 വട്ടം പല സ്ഥലങ്ങളിലായി, കുറ്റകൃത്യത്തിന് മുൻപ് ഗൂഢാലോചനയ്ക്കായി കണ്ടിരുന്നു എന്നത് സംബന്ധിച്ച്, ടവര്‍ ലൊക്കേഷൻ, സാഹചര്യ തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ കോടതിയിൽ ഹാജരാക്കി. പക്ഷേ കോടതി ഇവര്‍ ഒരുമിച്ചുളളതിന്‍റെ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞ് സാഹചര്യത്തെളിവുകളെ തള്ളിക്കളഞ്ഞുവെന്ന് അപ്പീലിൽ പറയുന്നു.

ക്വട്ടേഷൻ തുകയ്ക്ക് സുനി ദിലീപിന് അയച്ച കത്ത് തള്ളി. ദൃശ്യങ്ങൾ ദീപിന്‍റെ കൈയ്യിൽ എത്തിയതിന് നിർണായക തെളിവുണ്ടായിരുന്നു. സഹോദരന്‍റെ ഫോണിൽ നിന്ന് ദൃശ്യങ്ങളുടെ വിവരണം ഇതിന് തെളിവാണ്. ദൃശ്യങ്ങൾ മണിക്കൂറുകൾ കാണാതെ സീൻ എഴുതിയെടുക്കാൻ ആകില്ല. ഇക്കാര്യം കോടതി അവഗണിച്ചു. നിർണായക സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/344653/government-files-appeal-in-high-court-in-actress-attack-case-alleges-trial-was-not-fair)