---
title: "ജഗന്നാഥ ക്ഷേത്രോത്സവം ഇന്ന് കൊടിയേറ്റം "
english_title: "Jagannath Temple Festival to be inaugurated today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/344706/jagannath-temple-festival-to-be-inaugurated-today"
published_at: "2026-02-28T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2750585fee_Untitled-1_copy.jpg"
keywords: []
---

# ജഗന്നാഥ ക്ഷേത്രോത്സവം ഇന്ന് കൊടിയേറ്റം 

> **Lead Summary:** തലശ്ശേരി:ശ്രീനാരായണഗുരു പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ഒരാഴ്ചത്തെ ഉത്സവത്തിന് ശനിയാഴ്ച രാത്രി

## Article Content

തലശ്ശേരി:ശ്രീനാരായണഗുരു പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ഒരാഴ്ചത്തെ ഉത്സവത്തിന് ശനിയാഴ്ച രാത്രി

കൊടിയേറും. പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ രാത്രി 10.55-നാണ് കൊടിയേറ്റം. മാർച്ച് ഏഴിന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. ഉത്സവദിവസങ്ങളിൽ രാവിലെ ശീവേലിയും രാത്രി എഴുന്നള്ളത്തുമുണ്ടാകും.

മാർച്ച് ഒന്നിന് വൈകിട്ട് സാംസ്കാരികസമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠത്തിലെ

അവ്യയാനന്ദ സ്വാമി, മലബാർ ദേവസ്വം പ്രസിഡൻ്റ് ഒ.കെ.വാസു എന്നിവർ പങ്കെടുക്കും. രാത്രി മെഗാ മ്യൂസിക്കൽ നൈറ്റ്. മാർച്ച് രണ്ടിന് സാംസ്ക്കാരിക സമ്മേളനം ഗോവ മുൻഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജില്ലാ ജഡ്ഡി കെ.ടി.നിസാർ അഹമ്മദ് എന്നിവർ പങ്കെടുക്കും.

മൂന്നിന് സാംസ്കാരിക സമ്മേളനം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. നാലിന് സാംസ്കാരിക സമ്മേളനം ചാണ്ടിഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/344706/jagannath-temple-festival-to-be-inaugurated-today)