---
title: "സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: "Farewell ceremony for police officers retiring from service"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/344709/farewell-ceremony-for-police-officers-retiring-from-service"
published_at: "2026-02-28T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a275882692a_69a05974342f1_Untitled-2-web.jpg"
keywords: []
---

# സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി.കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി. എന്‍.ആര്‍.ജയരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി.കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി. എന്‍.ആര്‍.ജയരാജ് ഉദ്ഘാടനം ചെയ്തു.

കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് പി. ബാബുമോന്‍ അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ റൂറല്‍ ബ്രാഞ്ച് എസ്.ഐ.അബ്ദുല്‍റഹ്മാന്‍, തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ബി.വി.പവിത്രന്‍, ഇരിട്ടി പോലീസ് സ്റ്റേഷനിലെ എം.എ.ഷാജി, ഇരിട്ടി ഡിവൈ.എസ്.പി ഓഫീസിലെ ഗിരീഷ് വേലാണ്ടി എന്നിവരാണ് ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.പി.അനീഷ്, കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി എന്‍.വി.രമേശന്‍, കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ്, സിന്ധു മാവില എന്നിവര്‍ പ്രസംഗിച്ചു.കെ.പി.എ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും കെ.വി.പ്രസാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/344709/farewell-ceremony-for-police-officers-retiring-from-service)