---
title: "ബസവനഗുഡിയിൽ ഒരു പഠന കാലത്ത്..! ; 46 വർഷത്തെ ഓർമ്മകളുമായി ടി.ടി.സി അധ്യാപകർ തലശേരിയിൽ ഒത്തുചേർന്നു"
english_title: "During a study period in Basavanagudi..!; TTC teachers gathered in Thalassery with 46 years of memories"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/344871/during-a-study-period-in-basavanagudi-ttc-teachers-gathered-in-thalassery-with-46-years-of-memories"
published_at: "2026-02-28T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a311872d176_Untitled-2_copy.jpg"
keywords: []
---

# ബസവനഗുഡിയിൽ ഒരു പഠന കാലത്ത്..! ; 46 വർഷത്തെ ഓർമ്മകളുമായി ടി.ടി.സി അധ്യാപകർ തലശേരിയിൽ ഒത്തുചേർന്നു

> **Lead Summary:** തലശേരി: ബസവനഗുഡിയുടെ ഓർമ്മകളുമായി അധ്യാപകർ 46 വർഷങ്ങൾക്ക് ശേഷം വീണ്ടും തലശേരിയിൽ ഒത്തുചേർന്നു. തലശേരി ഗോകുലം ഫോർട്ടിൽ നടന്ന സംഗമം അവിസ്മരണീയ അനുഭവമായി.1978 - 80 വർഷം ബംഗ്ലൂരുവിലെ ബസവനഗുഡിയിൽ കമലാ നെഹ്റു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തി അധ്യാപകരായവരാണ് 46 വർഷങ്ങൾക്ക് ശേഷം തലശേരിയിൽ ഒത്തുകൂടിയത്.

## Article Content

തലശേരി: ബസവനഗുഡിയുടെ ഓർമ്മകളുമായി അധ്യാപകർ 46 വർഷങ്ങൾക്ക് ശേഷം വീണ്ടും തലശേരിയിൽ ഒത്തുചേർന്നു. തലശേരി ഗോകുലം ഫോർട്ടിൽ നടന്ന സംഗമം അവിസ്മരണീയ അനുഭവമായി.1978 - 80 വർഷം ബംഗ്ലൂരുവിലെ ബസവനഗുഡിയിൽ കമലാ നെഹ്റു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തി അധ്യാപകരായവരാണ് 46 വർഷങ്ങൾക്ക് ശേഷം തലശേരിയിൽ ഒത്തുകൂടിയത്.

വർഷങ്ങൾക്ക് ശേഷം പലരിൽ നേരിൽ കാണുന്നത് പോലും സംഗമത്തിനെത്തിയപ്പോഴായിരുന്നു. ബസവനഗുഡി ഡേയ്സ് എന്ന പേരിൽ നടത്തിയ സംഗമം പി.ടി വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ. നാരായണൻ അധ്യക്ഷനായി. ടി.പി.രാഹുലൻ, സി.കെ.ബി. തിലകൻ, ജയകുമാരി, എ.കെ ഗിരിജ, കെ.സി.രാജൻ, സജീവൻ സനം എന്നിവർ സംസാരിച്ചു. എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/344871/during-a-study-period-in-basavanagudi-ttc-teachers-gathered-in-thalassery-with-46-years-of-memories)