---
title: "യുഎസ് - ഇറാൻ യുദ്ധം ;  പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ "
english_title: "US-Iran war; Dr. Azad Moopen commends the steps taken to provide security to expatriates"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/345688/us-iran-war-dr-azad-moopen-commends-the-steps-taken-to-provide-security-to-expatriates"
published_at: "2026-03-05T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a912416abbf_Untitled-1_copy.jpg"
keywords: []
---

# യുഎസ് - ഇറാൻ യുദ്ധം ;  പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ 

> **Lead Summary:** യുഎസ് - ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി - കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.

## Article Content

യുഎസ് - ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി - കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.

നോർക്ക വഴി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കവെ പ്രതിസന്ധി സാഹചര്യത്തിൽ പ്രവാസി സമുഹത്തിൻ്റെ സുരക്ഷക്കായി സ്വീകരിച്ച പിന്തുണയും ഏകോപനവും ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സജീവമായ ഇടപെടലിനെ ഡോ. ആസാദ് മൂപ്പൻ എടുത്തുപറഞ്ഞു. ഒപ്പം, ഏറെ പ്രതിസന്ധികൾ നിറഞ്ഞ സമയങ്ങളിൽ ജിസിസി മേഖലയിലെ പ്രവാസികൾക്ക് സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് തുടർച്ചയും ഉറപ്പുനൽകി പ്രവാസി സമുഹത്തെ ചേർത്തുപിടിക്കുന്ന ജിസിസിയിലെ ഭരണ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

സമൂഹത്തിന്റെ ക്ഷേമം, സുരക്ഷ, ആത്മവിശ്വാസം എന്നിവയ്ക്ക് എന്നും മുൻഗണന നൽകുന്ന ഈ മേഖലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയുള്ളവരാണെന്നും ഉത്തരവാദിത്തമുള്ള ഭരണ നേതൃത്വമാണ് രണ്ട് പ്രദേശങ്ങളുടെയും വളർച്ചയ്ക്ക് സംഭാവന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രദേശങ്ങളുടെയും വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്ന ദശലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന് ഇത്തരം ഇടപെടലുകൾ ഈ ഘട്ടത്തിൽ വലിയ ആശ്വാസവും, ആത്മവിശ്വാസവുമാണ് പകർന്നു നൽകുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/345688/us-iran-war-dr-azad-moopen-commends-the-steps-taken-to-provide-security-to-expatriates)