---
title: "കതിരൂർ പുല്ല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം ബുധനാഴ്ച  കൊടിയേറും ; ഡിജെ ആഘോഷം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കമ്മിറ്റി"
english_title: "Kathiroor Pulluyodu Koormbakkavu Thalapoli Mahotsavam will be flagged off on Wednesday; Committee says DJ celebration will not be allowed under any circumstances"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/346607/kathiroor-pulluyodu-koormbakkavu-thalapoli-mahotsavam-will-be-flagged-off-on-wednesday-committee-says-dj-celebration-will-not-be-allowed-under-any-circumstances"
published_at: "2026-03-09T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae9186692bb_Untitled-2_copy.jpg"
keywords: []
---

# കതിരൂർ പുല്ല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം ബുധനാഴ്ച  കൊടിയേറും ; ഡിജെ ആഘോഷം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കമ്മിറ്റി

> **Lead Summary:** കതിരൂർ: മൂന്ന് ദിവസങ്ങളായി ആഘോഷിക്കുന്ന ഉത്സവ ചടങ്ങുകളും കെട്ടിയാട്ടങ്ങളും വെള്ളിയാഴ്ച ഉച്ച 2.30 ന് നടക്കുന്ന മുളക് ഏറിന് ശേഷം നടയടച്ച് കാവിറങ്ങുന്നതോടെ സമാപിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കതിരൂർ: മൂന്ന് ദിവസങ്ങളായി ആഘോഷിക്കുന്ന ഉത്സവ ചടങ്ങുകളും കെട്ടിയാട്ടങ്ങളും വെള്ളിയാഴ്ച ഉച്ച 2.30 ന് നടക്കുന്ന മുളക് ഏറിന് ശേഷം നടയടച്ച് കാവിറങ്ങുന്നതോടെ സമാപിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അടിയറ വരവ്, ചോമപ്പന്റെ വരവ്, കുടുക്ക പൂജ, ഒറ്റത്തിരിയാട്ടം, കലശം വരവ്, കളിയാം വെള്ളിതുടങ്ങിയ  കർമ്മങ്ങളാണ് താലപ്പൊലി മഹോത്സവത്തിൽ പ്രധാനം.

കലശം വരവിനൊപ്പം ഒരു കാരണവശാലും ഡി.ജെ. ശബ്ദ കോലാഹലം അനുവദിക്കില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഒന്നാം ദിവസം രാത്രി ഏഴ് മണിയോടെ പാട്യംനഗർ ഒരുക്കുന്ന ഫോക് ലോർ അക്കാദമിയുടെ കലാവിരുന്ന് അരങ്ങേറും. രണ്ടാം നാൾ രാത്രി 8.30 ന് ആഘോഷകമ്മിറ്റി മെഗാ ഷോ ഒരുക്കും. അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ 11 മുതൽ പ്രസാദ സദ്യയുമുണ്ടാകും. കാരായി ദിനേശൻ, ശ്രീജേഷ് പടന്നക്കണ്ടി, ഇ ഷനിത്ത്, ടി. നിസാർ അഹമ്മദ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/346607/kathiroor-pulluyodu-koormbakkavu-thalapoli-mahotsavam-will-be-flagged-off-on-wednesday-committee-says-dj-celebration-will-not-be-allowed-under-any-circumstances)