---
title: "സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന്  ടി. ജയകൃഷ്ണന്‍ ; മഹിളാ കോൺഗ്രസ് കോടിയേരിയിൽ ധർണ നടത്തി. "
english_title: "T. Jayakrishnan says Kerala is ruled by a government that has failed in all areas; Mahila Congress staged a dharna in Kodiyeri."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/346729/t-jayakrishnan-says-kerala-is-ruled-by-a-government-that-has-failed-in-all-areas-mahila-congress-staged-a-dharna-in-kodiyeri"
published_at: "2026-03-10T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afa5ed6ee58_Untitled-2_copy.jpg"
keywords: []
---

# സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന്  ടി. ജയകൃഷ്ണന്‍ ; മഹിളാ കോൺഗ്രസ് കോടിയേരിയിൽ ധർണ നടത്തി. 

> **Lead Summary:** സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ഡി. സി. സി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്‍. മഹിള കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റി മാടപ്പീടികയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ഡി. സി. സി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്‍. മഹിള കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റി മാടപ്പീടികയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാറിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ വിലയക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണ ജനസമൂഹമാണ് കേരളത്തിലെ ജനസമൂഹം. തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതു പക്ഷത്തിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന കാലഘട്ടത്തില്‍ ഒരു തരത്തിലുള്ള വിലയക്കയറ്റവും സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകില്ലെന്നാണ്.

എന്നാല്‍ ഈ ഭരണത്തില്‍ 4 തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ ബി കോമിന് പരാജയപ്പെട്ട എസ്. എഫ്. ഐയുടെ നേതാവിന് എം. കോമിന് അപേക്ഷ നല്‍കി സീറ്റുകള്‍ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടു വരുന്നതെന്നും ജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. മഹിള കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് പ്രസിഡണ്ട്

ദീപ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി. സി പ്രസാദ്, കെ. ശശിധരന്‍ മാസ്റ്റര്‍ സംസാരിച്ചു. കെ. എം പവിത്രന്‍ മാസ്റ്റര്‍, പി. ദിനേശന്‍, സി. പി പ്രസില്‍ ബാബു, സന്ദീപ് കോടിയേരി, കെ. പി കുശലകുമാരി ടീച്ചര്‍, ന്യൂമാഹി പഞ്ചായത്തംഗം പി കെ സുനിത, എന്‍ പി സരോജിനി, വി. കെ സുചിത്ര സംബന്ധിച്ചു. പി രാഗിണി സ്വാഗതവും ഷീബ പ്രസില്‍ ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/346729/t-jayakrishnan-says-kerala-is-ruled-by-a-government-that-has-failed-in-all-areas-mahila-congress-staged-a-dharna-in-kodiyeri)