---
title: "കെ.എസ്.എസ്.പി.എ ജീവിതസമര ജാഥക്ക് തലശ്ശേരിയിൽ ഉജ്ജ്വല  സ്വീകരണം"
english_title: "KSSPA life struggle march receives a rousing welcome in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347104/ksspa-life-struggle-march-receives-a-rousing-welcome-in-thalassery"
published_at: "2026-03-11T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b185bfbe8f3_Untitled-3_copy.jpg"
keywords: []
---

# കെ.എസ്.എസ്.പി.എ ജീവിതസമര ജാഥക്ക് തലശ്ശേരിയിൽ ഉജ്ജ്വല  സ്വീകരണം

> **Lead Summary:** സംസ്ഥാന പ്രസിഡണ്ട് എം. പി. വേലായുധന്റെ നേതൃത്വത്തിൽ പെൻഷൻകാരുടെ അവകാശ നിഷേധത്തിനെതിരെയും എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും കാസർഗോഡിൽ നിന്ന് ആരംഭിച്ച കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഉത്തരമേഖലാ ജീവിത സമരയാത്രയ്ക്ക് തലശ്ശേരിയിൽ സ്വീകരണം നൽകി.

## Article Content

സംസ്ഥാന പ്രസിഡണ്ട് എം. പി. വേലായുധന്റെ നേതൃത്വത്തിൽ പെൻഷൻകാരുടെ അവകാശ നിഷേധത്തിനെതിരെയും എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും കാസർഗോഡിൽ നിന്ന് ആരംഭിച്ച കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഉത്തരമേഖലാ ജീവിത സമരയാത്രയ്ക്ക് തലശ്ശേരിയിൽ സ്വീകരണം നൽകി.

നിയോജക മണ്ഡലം പ്രസിഡണ്ട് ടി. കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ കൊയോടൻ രവീന്ദ്രൻ, പി. സി. സുരേന്ദ്രൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. രാജേന്ദ്രൻ, പി. വി. ബാലകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് എം. പി. കുഞ്ഞിമൊയ്‌ദീൻ, നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കരിമ്പിൽ, സി. പി. അജിത്കുമാർ എന്നിവർ സംസാരിച്ചു.

മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ജാഥയ്ക്ക് ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ എം. പി. വേലായുധൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347104/ksspa-life-struggle-march-receives-a-rousing-welcome-in-thalassery)