---
title: "യുദ്ധം അവസാനിപ്പിക്കാം', 3 ഉപാധികൾ വെച്ച് ഇറാൻ ; അമേരിക്കയും, ഇസ്രായേലും ഈ കാര്യങ്ങൾ അംഗീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ"
english_title: "'Let's end the war', Iran sets 3 conditions; Massoud Pesashkian wants America and Israel to accept these things"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347177/lets-end-the-war-iran-sets-3-conditions-massoud-pesashkian-wants-america-and-israel-to-accept-these-things"
published_at: "2026-03-12T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b249c0a63b8_Untitled-1_copy.jpg"
keywords: []
---

# യുദ്ധം അവസാനിപ്പിക്കാം', 3 ഉപാധികൾ വെച്ച് ഇറാൻ ; അമേരിക്കയും, ഇസ്രായേലും ഈ കാര്യങ്ങൾ അംഗീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ

> **Lead Summary:** അമേരിക്കയും ഇസ്രയേലും തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറെന്ന് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചു.

## Article Content

അമേരിക്കയും ഇസ്രയേലും തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറെന്ന് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചു.

ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തരതലത്തിലെ ഉറപ്പ് എന്നിവ അംഗീകരിച്ചാൽ ഈ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്. റഷ്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയെന്ന് മസൂദ് പെസഷ്കിയാൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347177/lets-end-the-war-iran-sets-3-conditions-massoud-pesashkian-wants-america-and-israel-to-accept-these-things)